Monday
16 Jul 2018

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

By: Web Desk | Saturday 26 August 2017 10:30 PM IST

പോങ്യാങ്:

എതിര്‍പ്പികളും ഉപരോധവും അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. മൂന്ന് ഹ്രസ്വദൂര ബാലസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് യുഎസ് പസഫിക് കമാന്‍ഡിനെ ഉദ്ധരിച്ച് ദക്ഷിണ കൊറിയ വ്യക്തമാക്കി. പ്രാദേശിക സമയം പുലര്‍ച്ചെ 6.49നാണ് മിസൈലുകള്‍ പരീക്ഷിച്ചതെന്നാണ് വിവരം.
ഉത്തരകൊറിയ അവസാനമായി പരീക്ഷിച്ച മിസൈലുകള്‍ ഭീഷണി ഉയര്‍ത്തുന്നില്ലെന്നാണ് ജപ്പാന്‍ സര്‍ക്കാരിന്റെ ഉന്നതഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
ഉത്തരകൊറിയയിലെ കിഴക്കന്‍ പ്രവിശ്യയായ ഗാംഗ്വോണില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. എന്നാല്‍ മിസൈല്‍ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് വിവരങ്ങള്‍. മൂന്നില്‍ രണ്ടെണ്ണവും പറക്കലിനിടെ കടലില്‍ തകര്‍ന്നു വീണു. ആദ്യവും അവസാനവും പരീക്ഷിച്ച മിസൈലുകളാണ് പറക്കലിനിടെ തകര്‍ന്നത്. രണ്ടാമത് പരീക്ഷിച്ച മിസൈല്‍ പറന്ന് സെക്കന്റുകള്‍ക്കകം പൊട്ടിത്തെറിച്ചു.
ഈ വര്‍ഷത്തെ 13ാമത്തെ മിസൈല്‍ പരീക്ഷണമാണിത്. ജൂലൈ 28നാണ് ഇതിനു മുന്‍പ് മിസൈല്‍ പരീക്ഷണം നടത്തിയത്. ദീര്‍ഘദൂര ബാലസ്റ്റിക് മിസൈലാണ് നേരത്തെ പരീക്ഷച്ചത്.