Friday
15 Dec 2017

ഉത്തരമലബാറിലെ കായിക പ്രേമികളുടെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

By: Web Desk | Wednesday 11 October 2017 6:35 PM IST

ധര്‍മ്മടം:

ഇന്ത്യയിലെ തന്നെ സര്‍ക്കാര്‍ കോളജുകളിലെ ആദ്യ സംരഭവും ഉത്തരമലബാറിലെ സ്‌പോര്‍ട്‌സ് പ്രേമികളുടെ സ്വപ്നപദ്ധതിയുമായ അന്തര്‍ദേശീയ നിലവാരമുളള സിന്തറ്റിക് ട്രാക് സ്റ്റേഡിയവും ഇന്‍ഡോര്‍ സ്റ്റേഡിയം അടക്കമുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സും യാഥാര്‍ത്ഥ്യമാകുന്നു.

കേരള സര്‍ക്കാരിന്റെയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യുടെയും സംയുക്താഭിമുഖ്യത്തില്‍ ഗവ.ബ്രണ്ണന്‍ കോളജിന്റെ അധീനതയിലുള്ള ഏഴര ഏക്കര്‍ സ്ഥലത്ത് 42 കോടി രൂപ ചെലവിലാണ് സ്റ്റേഡിയവും സ്‌പോര്‍ട്‌സ് കോംപ്ലക്‌സും നിര്‍മ്മിക്കുന്നത്.

മഹത്തായ സംരഭത്തിന്റെ ശിലാസ്ഥാപന കര്‍മം 29ന് കാലത്ത് പത്തിന് നടക്കും. ബ്രണ്ണന്‍ കോളജ് പൂര്‍വ്വവിദ്യാര്‍ത്ഥികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപന കര്‍മം നിര്‍വ്വഹിക്കും.