Friday
25 May 2018

തുമ്മുമ്പോൾ മൂക്കൂത്തി ശ്വാസകോശത്തിലേക്ക്

By: Web Desk | Wednesday 28 March 2018 10:13 AM IST

കൊച്ചി: മൂക്കൂത്തി ചന്തമൊക്കെത്തന്നെ, പക്ഷെ പണികിട്ടിയാൽ ഇങ്ങനെയാണ് , തുമ്മുന്നതിനിടെ അബദ്ധത്തില്‍ ശ്വാസകോശത്തിലെത്തിയ മൂക്കുത്തി യുവതിയുടെ ജീവൻ അപകടത്തിലാക്കി. പാലാരിവട്ടം സ്വദേശിനിയായ യുവതിയാണ്  മൂക്കൂത്തിമൂലം  അപകടത്തിലായത് . തുമ്മുന്നതിനിടെ അബദ്ധത്തില്‍ മൂക്കുത്തി അകത്തുപോകുകയായിരുന്നു. എക്സ്റേ പരിശോധനയില്‍ മൂക്കുത്തി ശ്വാസകോശത്തിലാണ് അകപ്പെട്ടതെന്ന് വ്യക്തമായി.

അമൃത ആശുപത്രിയിലെ പള്‍മനറി മെഡിസിന്‍ വിഭാഗം ഇന്റര്‍വെന്‍ഷണല്‍ പള്‍മോനളജിസ്റ്റ് ഡോ. ടിങ്കു ജോസഫാണ് രണ്ടര മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ മൂക്കുത്തി ശ്വാസകോശത്തില്‍നിന്ന് എന്‍ഡോസ്കോപ്പി വഴി പുറത്തെടുത്തത്.  ശ്വാസകോശത്തിന്റെ അടിഭാഗത്ത് അകപ്പെടുന്ന വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ചെയ്യുകയാണ് പതിവ്. എന്‍ഡോസ്കോപ്പി വഴി തന്നെ മുക്കൂത്തി പുറത്തെടുത്തതോടെ ചെലവേറിയ ശസ്ത്രക്രിയയും തുടര്‍ന്നുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് ഒഴിവായതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

സുഖം പ്രാപിച്ച യുവതി രണ്ടു ദിവസത്തിനുശേഷം ആശുപത്രി വിട്ടു.

.പ്രതീക ചിത്രം