Wednesday
21 Nov 2018

റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താം; അപേക്ഷാ ഫോറം വെബ്‌സൈറ്റില്‍

By: Web Desk | Sunday 24 June 2018 8:49 PM IST

തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താനും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും അവസരം. പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താനും കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താനും തുടങ്ങിയ നിരവധി പുതുക്കലുകള്‍ക്കായുള്ള ഫോമുകള്‍ സിവില്‍ സപ്ലൈസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കാര്‍ഡ് കാണാതായവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് വാങ്ങുന്നതിനും അതല്ല പുതിയ കാര്‍ഡാണ് വേണ്ടതെങ്കില്‍ അതിനുള്ള ഫോമും പ്രത്യേകം നല്‍കിയിരിക്കുന്നു. നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്, അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേയ്ക്ക് മാറ്റുക, കാര്‍ഡ് മറ്റൊരു സംസ്ഥാനത്തേയ്ക്ക് മാറ്റുക, കാര്‍ഡിന്റെ താലൂക്ക് മാറ്റുക, അംഗങ്ങളെ മറ്റൊരു താലൂക്കിലേയ്ക്ക് മാറ്റുക തുടങ്ങി പത്ത് മാറ്റങ്ങള്‍ക്കായുള്ള അപേക്ഷാ ഫോമും വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നു.

http://115.124.107.85/food/index.php/new

പൂരിപ്പിച്ച ഫോമിനൊപ്പം സമര്‍പ്പിക്കുന്ന രേഖയുടെ പകര്‍പ്പും നല്‍കേണ്ടതുണ്ട്.
നാളിതുവരെ ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലാത്തവരും നിലവില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുടെ കുടുംബത്തിനും താല്‍ക്കാലിക കാര്‍ഡ് കാര്‍ഡ് (ചട്ട കാര്‍ഡ്) കൈവശമുള്ളവര്‍, റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനായി ഫോട്ടോ എടുത്തിട്ടും ലിസ്റ്റില്‍ പേരു വരാത്തവര്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നു റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.