Sunday
22 Apr 2018

സിറിയയില്‍ രാസായുധാക്രമണം നടന്നിട്ടില്ലെന്നാവര്‍ത്തിച്ച്‌ റഷ്യ

By: Web Desk | Tuesday 10 April 2018 8:54 AM IST

മോസ്കോ:

സി​​റി​​യ​​യിലെ ദൂ​​മാ ന​​ഗ​​ര​​ത്തി​​ല്‍ രാ​​സാ​​യു​​ധാ​​ക്ര​​മണം നടന്നുവെന്നുള്ളതിനു യാതൊരു തെളിവുകളൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് റഷ്യ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവോര്‍വാണ് ഇതെക്കുറിച്ച് വ്യക്തമാക്കിയത്. റഷ്യയില്‍ നിന്നുള്ള വിദഗ്ധ സംഘവും സന്നദ്ധ പ്രവര്‍ത്തകരും ദുമാ നഗരം സന്ദര്‍ശിച്ചുവെന്നു വ്യക്തമാക്കിയ ലവോര്‍വ് അമേരിക്കയും ഫ്രാന്‍സും സിറിയയില്‍ രാസായുധാക്രമണം നടന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

മ​​​​ധ്യ​​​​സി​​​​റി​​​​യ​​​​യി​​​​ല്‍ ഹോം​​സ് ന​​ഗ​​ര​​ത്തി​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള ടി​​​​യാ​​​​സ് എ​​​​യ​​​​ര്‍​​​​പോ​​​​ര്‍​​​​ട്ടി​​​​ല്‍ (​​​​ടി-4 എ​​​​യ​​​​ര്‍​​​​ബേ​​​​സ്) ഉ​​​​ണ്ടാ​​​​യ മി​​​​സൈ​​​​ല്‍ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പിന്നാലെയാണ് ലവോര്‍വ് പ്രതികരിച്ചത്. ശ​​​​നി​​​​യാ​​​​ഴ്ചയാണ് ഈ​​​​സ്റ്റേ​​​​ണ്‍ ഗൂ​​​​ട്ടാ​​​​യി​​​​ലെ ദൂ​​​​മാ പ​​​​ട്ട​​​​ണ​​​​ത്തി​​​​ല്‍ രാ​​​​സാ​​​​യു​​​​ധാ​​​​ക്ര​​​​മ​​​​ണമുണ്ടായത്. ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.