13 April 2024, Saturday

തമിഴ്നാട്ടില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയെ കോളജ് ഹോസ്റ്റലില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

Janayugom Webdesk
ചെന്നൈ
July 31, 2022 2:51 pm

തമിഴ്‌നാട്ടിലെ തിരുവേർകാട് രണ്ടാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയെ സ്വകാര്യ കോളജിലെ ഹോസ്റ്റലില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ഈറോഡ് സ്വദേശിനിയായ 19 കാരി സുമതിയെ ശനിയാഴ്ച വൈകുന്നേരമാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കേസ് അന്വേഷണത്തിനായി സിബി സിഐഡിക്ക് കൈമാറി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഘം അന്വേഷണം ആരംഭിക്കുകയും കോൾ രേഖകൾ പരിശോധിച്ച് ആത്മഹത്യയുടെ കാരണം കണ്ടെത്തുന്നതിനായി വിദ്യാർത്ഥിയുടെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തമിഴ്‌നാട്ടിൽ അഞ്ച് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ പീഡനം ആരോപിച്ച് പന്ത്രണ്ടാം ക്ലാസുകാരി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവമാണ് കല്ലക്കുറിച്ചിയിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതേതുടര്‍ വൻ സംഘര്‍ഷമാണുണ്ടായത്. മദ്രാസ് ഹൈക്കോടതി ഇടപെട്ട് മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം നടത്തുയും ചെയ്തിരുന്നു.

Eng­lish summary;Nursing stu­dent com­mits sui­cide in col­lege hos­tel in TN’s Thiruverkadu

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.