Saturday
21 Oct 2017

ഇന്ന് 27-09-2017 ല്‍ നിര്യാതരായവര്‍

By: Web Desk | Wednesday 27 September 2017 11:08 PM IST

 

മിഥുന്‍ലാല്‍

വെഞ്ഞാറമൂട്: ദര്‍ഭകട്ടയ്ക്കാലില്‍ വീട്ടില്‍ മിഥുന്‍ലാല്‍ (28) നിര്യാതനായി. അമ്മ: വി ശാന്തകുമാരി അമ്മ. സഹോദരി: ധന്യ എസ് നായര്‍. സഞ്ചയനം: ഞായറാഴ്ച 9ന്.

 

ശ്രീധരന്‍ നായര്‍

വട്ടപ്പാറ: ചിറ്റാഴ കഴുനാട് ഗീതാവിലാസം വീട്ടില്‍ ശ്രീധരന്‍ നായര്‍ (89) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: രാജേന്ദ്രന്‍ നായര്‍, ജയകുമാരന്‍ നായര്‍, മധുസൂദനന്‍ നായര്‍, ഗീതാകുമാരി, ബിനുകുമാരന്‍ നായര്‍. മരുമക്കള്‍: ലീലാകുമാരി, സരോജകുമാരി, ജയന്തി കെ എസ്, അശോകന്‍, സരിത. മരണാനന്തര ചടങ്ങുകള്‍: വേറ്റിനാട് ചിറക്കോണത്ത് വീട്ടില്‍. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

 

മഹിളാദേവി

ചിറയിന്‍കീഴ്: വലിയകട അണ്ണന്‍വിളാകം ബംഗ്ലാവില്‍ വീട്ടില്‍ പരേതനായ സേതുനാഥന്റെ ഭാര്യ മഹിളാദേവി (77) നിര്യാതയായി. മക്കള്‍: പ്രിന്‍സ് എസ് നാഥ്, സേഷ് എസ് നാഥ്. സംസ്‌കാരം: ഇന്ന് രാവിലെ 10.30ന്.

 

സത്യദേവന്‍

കല്ലറ: വെള്ളംകുടി ചരുവിള പുത്തന്‍ വീട്ടില്‍ സത്യദേവന്‍ (71) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കള്‍: ബിജു, ബിന, സിനി. മരുമക്കള്‍: ജീജ, അംബിളി, സുരേഷ്. സഞ്ചയനം: ഞായറാഴ്ച 8.30ന്.