Monday
16 Jul 2018

ഹൈക്കോടതി റിട്ട.ജഡ്ജി അഴിമതികേസില്‍ അറസ്റ്റിൽ

By: Web Desk | Thursday 21 September 2017 3:34 PM IST

ഒറീസ ഹൈക്കോടതി റിട്ട.ജഡ്ജിയെ അഴിമതികേസില്‍ സിബിഐ അറസ്റ്റുചെയ്തു. മെഡിക്കല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയിരുന്ന ഉത്തര്‍പ്രദേശ് ആസ്ഥാനമായ ട്രസ്റ്റിനെ സഹായിച്ചെന്ന കേസിലാണ് ഹൈക്കോടതി റിട്ട.ജഡ്ജി ഐ എം ഖുദ്ദുസി പിടിയിലായത്. ട്രസ്റ്റ് അംഗങ്ങളായ ബി പി യാദവ്,പാലേഷ് യാദവ്, വിശ്വനാഥ് ആഗ്രവാല ,രാംദേവ് സാരസ്വത് എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ഡല്‍ഹി,ലക്‌നൗ,ഭുവനേശ്വര്‍ എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയിഡിനെത്തുടര്‍ന്നാണ് അറസ്റ്റ്.

ബി പി യാദവ്,പാലേഷ് യാദവ് എന്നിവര്‍ ലക്‌നൗ ആസ്ഥാനമായ പ്രസാദ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് മാനേജര്‍മാരാണ്. ഖുദ്ദൂസിയുടെ വീട് അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നും 1.91കോടിരൂപ പിടിച്ചെടുത്തു. ഇടനിലക്കാരന്‍ വിശ്വനാഥ ആഗ്രവാലയുടെ പക്കല്‍ നിന്നും ഒരു കോടിയും മറ്റുള്ളവരില്‍ നിന്നും 91 ലക്ഷവും ആണ് പിടികൂടിയത്. പ്രസാദ് ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് മെഡിക്കല്‍ സയന്‍സ് 2019വരെ മെഡിക്കല്‍ പ്രവേശനം നിഷേധിച്ചിരിക്കുന്ന 46 കോളജുകളില്‍  ഉള്‍പ്പെട്ടതാണ്. വേണ്ടത്ര ഭൗതികസാഹചര്യങ്ങളില്ലാത്തതിനാല്‍ ആണ് ഈ സ്ഥാപനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Related News