Wednesday
19 Dec 2018

ചലിക്കുന്ന ഒടിയനെ കണ്ട അത്ഭുതത്തോടെ മോഹന്‍ലാല്‍

By: Web Desk | Wednesday 5 December 2018 8:21 PM IST

 ഒടിയന്‍ മാണിക്യന്‍ രൂപത്തിനൊപ്പം മോഹന്‍ലാലും ഡാവിഞ്ചി സുരേഷും

കയ്പമംഗലം: ചലിക്കുന്ന ഒടിയന്‍ പ്രതിമ കണ്ട് ആശ്ചര്യപ്പെട്ട് ശില്‍പി ഡാവിഞ്ചി സുരേഷിന് സ്‌നേഹത്തില്‍ നിറഞ്ഞ അഭിനന്ദനമേകി നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ റിലീസ് ആകാനിരിക്കുന്ന ഒടിയന്‍ സിനിമയിലെ ഒടിയന്‍ മാണിക്യന്‍ എന്ന രൂപം ഒന്നരയടി ഉയരത്തില്‍ എം സീലിലാണ് ഡാവിഞ്ചി സുരേഷ് ഒരുക്കിയിയത്. കൊടുങ്ങല്ലൂര്‍ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സിന് വേണ്ടി ഒന്നരയടി വലിപ്പമുള്ള ചലിക്കുന്ന പ്രതിമയും, അബുദാബിയിലെ ആരാധകന്‍ പ്രമോദ് പട്ടാമ്പിക്ക് വേണ്ടി ഒരാള്‍ വലിപ്പമുള്ള ഇരിക്കുന്ന പ്രതിമയും ഒരുക്കിയിട്ടുണ്ട്.

താരസംഘടന അമ്മയും ഏഷ്യാനെറ്റും ചേര്‍ന്നൊരുക്കുന്ന ഒന്നാണ് നമ്മള്‍ സ്റ്റേജ് ഷോയുടെ എറണാകുളത്തെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ചാണ് മോഹന്‍ലാല്‍ പ്രതിമകള്‍ കണ്ടത്.

 

Related News