Wednesday
12 Dec 2018

ഓഖി ദുരന്തം; രണ്ട് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

By: Web Desk | Thursday 18 January 2018 5:01 PM IST

കണ്ണൂര്‍: ഓഖി ദുരന്തത്തില്‍ കണ്ണൂരിലെ ഏഴിമല,അഴീക്കല്‍ ഭാഗത്ത് നിന്നും കണ്ടെത്തിയ നാല് മൃതദേഹങ്ങളില്‍ രണ്ടെണ്ണം കൂടി തിരിച്ചറിഞ്ഞു. വിവിധ ആശുപത്രികളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന 2 മൃതദേഹങ്ങളാണ് ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം വലിയതുറയിലെ എല്‍ബിന്‍ (47), തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്ടെ ക്രിസ്പിന്‍ (38) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

എല്‍ബിന്‍റെ  മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലും ക്രിസ്പിന്‍റെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരുന്നത്. ഇവരുടെ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ഓഖി ചുഴലി കാറ്റ് ദുരന്തത്തിന് ശേഷം അടുത്തടുത്ത ദിവസങ്ങളില്‍ നാല് മൃതദേഹങ്ങളാണ് കിട്ടിയത്. ഈ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ആയതിനാല്‍ ആഴ്ചകളോളമായി ജില്ലയിലെ വിവിധ ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതില്‍ മുമ്പ് 2 മൃതദേഹങ്ങളാണ് ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം വിഴിഞ്ഞത്തെ കോട്ടപ്പുറത്തുള്ള തലവിള ഹൗസില്‍ ജോയ്(34), തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ ചിന്ന തുറയിലെ മരിയാദാസന്‍(62) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
മരിച്ച് മരിയാദാസിനൊപ്പം ജോസ് ആന്‍റണിയുമെന്നയാളും ബോട്ടില്‍ കടലില്‍ പോയിരുന്നു. ജോയിക്കൊപ്പം കടലില്‍ പോയിരുന്ന റോബര്‍ട്ട്, ഗില്‍ബര്‍ട്ട്, എന്നിവര്‍ സുരക്ഷിതരായി തിരിച്ചെത്തിയിരുന്നു.

Related News