Saturday
16 Dec 2017

ഓഖി,മൂന്നുമൃതദേഹങ്ങള്‍കൂടികണ്ടെടുത്തു

By: Web Desk | Thursday 7 December 2017 11:14 AM IST

ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ മൂന്നുപേരുടെ കൂടി മൃതദേഹം കണ്ടെത്തി. ആലപ്പുഴ പുറങ്കടലില്‍നിന്നുമാണ് മൂന്നുമൃതദേഹങ്ങള്‍ കണ്ടെടുത്തത്. പുറങ്കടലില്‍ പൊങ്ങിയനിലയില്‍ ഒരുമൃതദേഹം കണ്ടു. രണ്ടുമൃതശരീരം തീരസേന കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ വൈകിട്ട് തിരുവനന്തപുരത്ത് എത്തിക്കും.കോഴിക്കോട് ഉള്‍ക്കടലില്‍നിന്ന് വ്യോമസേന 15 മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തി. ഇവരെ ഹെലികോപ്റ്ററില്‍ കവരത്തിയില്‍ എത്തിക്കും