Monday
25 Jun 2018

ഓഖി

By: Web Desk | Sunday 17 December 2017 5:16 PM IST

ഓഖി എന്ന ചുഴലിക്കാറ്റ്
നാടിനെ വിറപ്പിച്ചു
തിരകള്‍ പൊങ്ങി, പ്പൊങ്ങി
ആളുകളെ വിറപ്പിച്ചു
സുനാമി എന്ന ഭീകരന്‍
വരുമെന്നു പേടിച്ചു
ആളുകള്‍ പേടിയോടെ
വീട്ടില്‍ത്തന്നെ ഇരുന്നു
കടലില്‍ പോയ മക്കളെ
കാത്തുനിന്നു നാട്ടുകാര്‍
ആളുകള്‍ ഭീതിയോടെ
കടലമ്മയെ പ്രാര്‍ത്ഥിച്ചു
കടലേ, തിരയേ തിരികെത്തരൂ
കടലിന്റെ മക്കളെ തിരികേത്തരൂ

 

അന്ന എ അമ്പിയില്‍
ക്ലാസ് – 4
ഗവണ്‍മെന്റ് എല്‍പിഎസ്, ആലപ്പാട്
(ശക്തിപറപ്പ്), കരുനാഗപ്പള്ളി