Saturday
22 Sep 2018

  നിലപാടുകളിലുറച്ച്‌ മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടി​​ല്ലേ​​ര്‍​​സണ്‍

By: Web Desk | Wednesday 14 March 2018 2:21 PM IST

വാ​​​ഷിം​​​ഗ്ട​​​ണ്‍: പുറത്താക്കപ്പെട്ടു എങ്കിലും  നിലപാടുകളിലുറച്ച്‌ മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടി​​ല്ലേ​​ര്‍​​സണ്‍. തന്റെ പ്രധാന വിമർശകരിൽ ഒരാളായ ടി​​ല്ലേ​​ര്‍​​സ​​നെ കഴിഞ്ഞ ദിവസമാണ് ട്രംപ് പുറത്താക്കിയത്. ചൊവ്വാഴ്ച ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് ടി​​ല്ലേ​​ര്‍​​സ​​നെ പു​​റ​​ത്താ​​ക്കി പോം​​പി​​യോ​​യെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയായി നി​​യ​​മി​​ക്കു​​ന്ന കാ​​ര്യം ഡോണള്‍ഡ് ട്രം​​പ് അ​​റി​​യി​​ച്ച​​ത്.

അ​​​ഭി​​​പ്രാ​​​യ ഭി​​​ന്ന​​​തകളെ തുടര്‍ന്ന് പുറത്താക്കപ്പെട്ടങ്കിലും ഉത്തരകൊറിയന്‍ വിഷയത്തിലടക്കം താന്‍ സ്വീകരിച്ച നിലപാടുകള്‍ ശരിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്ന് തന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ടി​​ല്ലേ​​ര്‍​​സണ്‍ പറഞ്ഞു. അമേരിക്കന്‍ ആഭ്യന്തര പ്രതിരോധ വകുപ്പുകള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നു പറഞ്ഞ ടി​​ല്ലേ​​ര്‍​​സണ്‍ ചുമതലകള്‍ ഡെപ്യൂട്ടി സെക്രട്ടറിക്ക് ഇതിനോടകം കൈമാറിയെന്നും അറിയിച്ചു. അമേരിക്കയുടെ വിദേശനയങ്ങള്‍ സംബന്ധിച്ചുള്ള ടി​​ല്ലേ​​ര്‍​​സന്‍റെ പരാമര്‍ശങ്ങളും ശ്രദ്ധേയമായി. ഒപ്പം ജോലി ചെയ്തവര്‍ക്കെല്ലാം നന്ദി അറിയിച്ചാണ് ടി​​ല്ലേ​​ര്‍​​സണ്‍ തന്‍റെ വിടവാങ്ങല്‍ പ്രസംഗം അവസാനിപ്പിച്ചത്.