Monday
23 Jul 2018

ഒളിമ്പിക്‌സ് വേദികള്‍ 2024ല്‍ പാരീസ് 2028ല്‍ ലോസ് എഞ്ചല്‍സ്

By: Web Desk | Thursday 14 September 2017 11:05 PM IST

ലണ്ടന്‍:

2024 ലെയും 2028 ലെയും ഒളിമ്പിക്‌സ് വേദികള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചു.ഇന്നലെ ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡിയാണ് വേദികള്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം 2024ല്‍ പാരീസിലും 2028ല്‍ ലോസ് എഞ്ചലസിലും ഒളിമ്പിക്‌സ് നടക്കും.
ഇരു നഗരങ്ങളും ഇതു മൂന്നാം തവണയാണ് ഒളിമ്പിക്‌സിനു വേദിയാകുന്നത്. നേരത്തെ 2024ലേത് ലോസ് ആഞ്ചലസിലും 2028 പാരീസിലുമായിരുന്നു നടത്താന്‍ അനൗദ്യോഗിക ധാരണയായിരുന്നത്. എന്നാല്‍ പാരീസില്‍ നടന്ന ഒളിമ്പിക്‌സിന്റെ നൂറാം വാര്‍ഷികം 2024 ലാണ് എന്നതും പാരീസ് വേദിയാവാന്‍ കാരണമായി. ഇതാദ്യമായാണ് രണ്ട് വേദികള്‍ ഒരുമിച്ചു പ്രഖ്യാപിക്കുന്നത്.