Monday
17 Dec 2018

മന്ത്രി എം ജെ അക്ബറിനെതിരെ ലൈംഗിക ആരോപണം; പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി

By: Web Desk | Tuesday 9 October 2018 10:46 PM IST

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് റിപ്പോര്‍ട്ട് നല്‍കി. എം ജെ അക്ബറിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകയാണ് ലൈംഗികാരോപണമുന്നയിച്ചത്. പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് ദി ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റര്‍ കൂടിയായ എംകെ അക്ബറിനെതിരെ ട്വിറ്ററിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. അക്ബര്‍ രാജിവയ്ക്കണമെന്നു മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷവും ആവശ്യപ്പെട്ടു.

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍കൂടിയായ എംജെ അക്ബര്‍, ടെലഗ്രാഫിന്റെ എഡിറ്ററായിരിക്കെ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചാണു വനിതാ മാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. ജോലിക്ക് അഭിമുഖത്തിനെത്തുന്ന വനിതാ മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.