Tuesday
21 Aug 2018

ഓണവിപണി: 250 കോടി രൂപയുടെ വില്പന ലക്ഷ്യവുമായി പാനസോണിക്

By: Web Desk | Thursday 26 July 2018 6:26 PM IST

കൊച്ചി: കേരളത്തില്‍ ഓണത്തിനായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് പാനസോണിക്ക്. കമ്പനിയുടെ100 വര്‍ഷാഘോഷത്തിന്‍റെ ഭാഗമായാണ് ഓണം ഓഫറുകളും പ്രഖ്യാപിച്ചു.
ഓണത്തിന് 250 കോടിരൂപയുടെ വരുമാനമാണ് പാനസോണിക് പ്രതീക്ഷിക്കുന്നത്.
31 ശതമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ചയാണ് സംസ്ഥാനത്ത് പാനസോണിക്ക് ലക്ഷ്യമിടുന്നത്.
ടെലിവിഷന്‍, റെഫ്രിജിറേറ്റര്‍, വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷ്‌നറുകള്‍, മൈക്രോവേവ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് പാനസോണിക്  ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
100 വര്‍ഷ ആഘോഷം, ഉത്സവാഘോഷം എന്നിവയുടെ ഉത്സാഹം ഇരട്ടിയാക്കുന്നതാണ് പാനസോണിക്കിന്‍റെ ഓഫറുകള്‍. പാനസോണിക്കിന്‍റെ എല്ലാ അംഗീകൃത ഔട്ട്‌ലെറ്റുകളിലും കേരളത്തിലുള്ള സ്‌റ്റോറുകളിലും ഓഗസ്റ്റ് 31 വരെ ഓഫറുകള്‍ ലഭ്യമാണ്.
ഇതിന് പുറമെ എക്‌സ്‌റ്റെന്‍ഡഡ് വാറണ്ടിയും ആകര്‍ഷകമായ ഫിനാന്‍സ് സൗകര്യങ്ങളും പാനസോണിക്ക് തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
നൂറു വര്‍ഷങ്ങള്‍ പിന്നിടുന്ന പാനസോണിക്കിന് പുതിയ ഓഫറുകളിലൂടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്കിടയില്‍ ഉത്സവ ആഘോഷങ്ങള്‍ കൂടുതല്‍ മാറ്റുള്ളതാക്കുകയാണ്  ലക്ഷ്യം.
നൂതന ആശയങ്ങള്‍,സാങ്കേതികവിദ്യ എന്നിവയില്‍ ഊന്നിനിന്ന്  ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ഉത്പന്നങ്ങള്‍ ഇറക്കുന്നതില്‍  ശ്രദ്ധിക്കാറുണ്ട്.
കേരളത്തില്‍ ലക്ഷ്യ സംഖ്യയായ 250 കോടിരൂപനേടാന്‍ ഇത്  സഹായിക്കുമെന്നും   പാനസോണിക്ക് ഇന്ത്യ, ഹെഡ് ചാനല്‍ ഓപ്പറേഷന്‍സ്, അജയ് സേത് പറഞ്ഞു.  നൂതനമായ ഓഫറുകളും എക്സ്റ്റന്‍ഡഡ് വാറണ്ടിയും, ഉറപ്പായ സമ്മാനങ്ങളും ആകര്‍ഷകമായ ഡീലുകളും ഉപഭോക്താക്കളുടെ സന്തോഷം വര്‍ധിപ്പിക്കുമെന്ന് കൊച്ചി ബ്രാഞ്ച് മാനേജര്‍ റോബി ജോസഫ് ദേവസ്യ പറഞ്ഞു.