Sunday
22 Oct 2017

ആന്ധ്രയില്‍ നിന്നും ഇടനിലക്കാരില്ലാതെ കേരളത്തിലേക്ക് അരിയെത്തി

By: Web Desk | Friday 25 August 2017 9:10 PM IST

കൊച്ചി:

ഓണക്കാലത്തെ വിലക്കയറ്റം ഇല്ലാതാക്കാന്‍ ആന്ധ്രയില്‍ നിന്നും ഭക്ഷ്യവകുപ്പ് നേരിട്ട് ഏര്‍പ്പാടാക്കിയ 5000 ടണ്‍ ജയ അരിയുടെ ആദ്യ ലോഡ് കൊച്ചിയിലെത്തി. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഓണം ബക്രീദ് ജില്ലാ ഫെയറില്‍ വച്ച് മന്ത്രി പി തിലോത്തമന്‍ ,സപ്ലൈകോ സിഎംഡി എ പി എം മുഹമ്മദ് ഹനീഷ് എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി .വിലക്കയറ്റമില്ലാത്ത ഓണക്കാലമായിരിക്കും ഈ വര്‍ഷത്തേതെന്നും മന്ത്രി ചടങ്ങില്‍ വ്യക്തമാക്കി.