Monday
19 Nov 2018

ദളിത് വിദ്യാര്‍ത്ഥിയുടെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ

By: Web Desk | Wednesday 14 February 2018 12:12 PM IST

ഉത്തര്‍പ്രദേശില്‍ ദളിത് വിദ്യാര്‍ത്ഥി ദിലീപ് സരോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി വിജയ് ശങ്കർ സിങ് അറസ്റ്റിലായി. ഇയാൾക്ക് സ്ഥലത്തെ പ്രാദേശിക ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു.

സുല്‍ത്താനപൂരിലെ പ്രാദേശിക രാഷ്ട്രീയ നേതാവായ സോനു സിങുമായി ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്.

വെള്ളിയാഴ്ച രാത്രിയാണ് ദിലീപ് സരോജ് (26) എന്ന ദളിത് വിദ്യാര്‍ത്ഥിയെ നാല് യുവാക്കള്‍ ചേര്‍ന്ന് അലഹബാദിലെ ഒരു റസ്റ്റോറന്റില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥി ശനിയാഴ്ച മരിക്കുകയായിരുന്നു. രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട ദിലീപ്.

ദിലീപ് സരോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശിലെ അലഹബാദില്‍ കലാപം പൊട്ടിപുറപ്പെട്ടിരുന്നു. പ്രതിഷേധം ദലിത് സംഘടനകള്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇവിടെ ഒരു ബസ് കത്തിക്കുകയും. രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ ജില്ല കളക്ടര്‍ എല്‍വൈ സുഹാസിന്റെ വീട്ടിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ഇത് അക്രമാസക്തമായിരുന്നു.

Related News