Wednesday
21 Nov 2018

ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം: ഒരാള്‍ അറസ്റ്റില്‍

By: Web Desk | Tuesday 28 August 2018 11:14 AM IST

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത 15 ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് ഒളവണ്ണ സ്വദേശി ഫസല്‍ റഹ്മാനാണ് അറസ്റ്റിലായത്. ഫേസ്ബുക്ക് പേജിലൂടെ പരിശീലകനെന്ന വ്യാജേനയാണ് ഇയാള്‍ കുട്ടികളെ വലയിലാക്കിയത്. അല്‍ ജസീറ ഫുട്‌ബോള്‍ ക്ലബ് എന്ന പേരിലാണ് ഫേസ്ബുക്ക് പേജ്.  കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്നത് കണ്ണൂരിലെ ഒരു ഗ്രൗണ്ടില്‍ വെച്ചാണ്. ശേഷം ഇവരെ വാടക മുറിയില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തതായാണ് പരാതി. പതിനഞ്ചോളം കുട്ടികളെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായി .

ഇരുന്നൂറിലധികം വരുന്ന പീഡന ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി സൂക്ഷിച്ചിരുന്നു, പൊലീസ് ഇയാളില്‍ നിന്ന് കണ്ടെത്തി.  മുമ്പ് ധര്‍മ്മടം പൊലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ സമാനമായ പരാതിയില്‍ കേസെടുത്തിട്ടുണ്ട്