Friday
19 Jan 2018

ഓണ്‍ലൈന്‍ തട്ടിപ്പ്: രജിസ്റ്റര്‍ ചെയ്തത് 22,700 കേസുകള്‍

By: Web Desk | Saturday 30 December 2017 10:09 PM IST

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഇടപാട് തട്ടിപ്പ് പരാതികളില്‍ മാത്രം രാജ്യത്ത് ഈ വര്‍ഷം 22,700 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ 155 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ബാങ്കിങ് മേഖലയിലെ സൈബര്‍ സുരക്ഷയും ഭീഷണിയും സംബന്ധിച്ച് റിസര്‍വ് ബാങ്കുകള്‍ക്കും മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വ്യക്തമായി ധാരണ ആവശ്യമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ഓണ്‍ലൈന്‍ പര്‍ച്ചേസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകളാണ് ഇതില്‍ അധികവും.