Friday
14 Dec 2018

കോണ്‍ഗ്രസ്സുകാരെ മാത്രമല്ല സിപിഎം നേതാക്കളെ കിട്ടിയാലും ബിജെപിയില്‍ ചേര്‍ക്കും; കെ സുരേന്ദ്രന്‍

By: Web Desk | Saturday 10 March 2018 12:46 PM IST

തിരുവനന്തപുരം:

കേരളത്തിലെ കോണ്‍ഗ്രസുകാരെ ബിജെപിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ സുധാകരന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ ആരോപണത്തില്‍ മറുപടിയായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ജനാധിപത്യസംവിധാനത്തില്‍ ആളുകള്‍ പാര്‍ട്ടി മാറുന്നത് ഇത്രവലിയ അപരാധമാണോ എന്നും സിപിഎമ്മിന്‍റെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകള്‍ക്കു ബിജെപിയില്‍ ചേരാനെന്നും സുരന്ദ്രന്‍ ചോദിക്കുന്നു. കോണ്‍ഗ്രസ്സുകാരെ മാത്രമല്ല നല്ല സിപിഎം നേതാക്കളെ കിട്ടിയാലും ഞങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇനി കെ. സുധാകരൻ ബി. ജെ. പിയിൽ ചേർന്നാൽ തന്നെ സി. പി. എമ്മിനെന്താ ഇത്ര ദണ്ഡം. ഇതാദ്യമായിട്ടാണോ മററു പാർട്ടിയിലുള്ളവർ ബി….

Posted by K Surendran on Friday, March 9, 2018

Related News