Monday
17 Dec 2018

‘ഒന്‍പതാം വളവിനപ്പുറം’ വെള്ളിയാഴ്ച പുറത്തിറങ്ങും

By: Web Desk | Wednesday 25 October 2017 6:59 PM IST

കോഴിക്കോട്: കോഴിക്കോട് നിന്നും കര്‍ണ്ണാടകയിലേക്ക് യാത്ര ചെയ്യുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥ പറയുന്ന ഒമ്പതാം വളവിനപ്പുറം എന്ന ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും. സുഹൃത്തിനെ ചതിച്ച പെണ്ണിനോടുള്ള പ്രതികാരവുമായി യാത്ര തിരിക്കുന്ന സുഹൃത്തുക്കള്‍ കര്‍ണ്ണാടകയില്‍ ഒരു ദുരന്തത്തില്‍ അകപ്പെടുന്നതും അവരുടെ രക്ഷപ്പെടാനുള്ള ശ്രമങ്ങളുമായി ചിത്രം പറയുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോമഡി ഷോകളിലൂടെ പ്രശസ്തരായ കോഴിക്കോട്ടുകാരായ നിര്‍മ്മല്‍ പാലാഴി, കബീര്‍, സാദിഖ്, ഷൈജു പേരാമ്പ്ര, പ്രദീപ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യു, മാമുക്കോയ തുടങ്ങിയവരും വേഷമിടുന്നു. ലക്ഷ്മി നാരായണന്‍ നിര്‍മ്മിച്ച ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് വി എം അനിലാണ്. വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാവ് ലക്ഷ്മി നാരായണന്‍, നടന്‍മാരായ നിര്‍മ്മല്‍ പാലാഴി, കബീര്‍, സാദിഖ്, ഷൈജു പേരാമ്പ്ര, പ്രദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.