Thursday
21 Jun 2018

ഊട്ടിയില്‍ ബസ് മറിഞ്ഞ് ആറു പേര്‍ മരിച്ചു

By: Web Desk | Thursday 14 June 2018 3:50 PM IST

ഊട്ടി: ഊട്ടി കൂനൂര്‍ റോഡില്‍ തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു സ്ത്രീകളുള്‍പ്പെടെ ആറു പേര്‍ മരിച്ചു. 28 പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ഊട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരില്‍ നിന്നും ഊട്ടിക്ക് പോയ ബസാണ് നിയന്ത്രണം വിട്ട് 100 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.

ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

പരിക്കേറ്റവരെ ഊട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. വളരെ പണിപ്പെട്ടാണ് പരിക്കേറ്റവരെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയില്‍ എത്തിച്ചത്.

Related News