Monday
19 Nov 2018

ഓപ്പോ എ71(3ജിബി) വിപണിയിലേക്ക്

By: Web Desk | Wednesday 14 February 2018 8:39 PM IST

ഓപ്പോ ദി സെല്‍ഫി എക്‌സ്‌പെര്‍ട്ട് ആന്‍ഡ് ലീഡര്‍, തങ്ങളുടെ എ സീരിസിലേക്ക് എ71 (3ജിബി) എന്ന ഒരു പുതിയ മോഡല്‍ കൂടി അവതരിപ്പിച്ചു. അപ്‌ഗ്രേഡ് ചെയ്ത എ ഐ ബ്യൂട്ടി ടെക്‌നോളജിയും, ശക്തമായ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍  450 പ്രൊസസ്സറും അടങ്ങിയതാണ് ഈ മോഡല്‍. ഓപ്പോ സെല്‍ഫി ടെക്‌നോളജിയുള്ള ഫ്രണ്ട് ക്യാമറ, മനോഹരമായ സ്ലിം മെറ്റാലിക് യൂണി-ബോഡി എന്നിവ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതാണ്. വൈവിധ്യമാര്‍ന്ന എ71(3ജിബി) മോഡല്‍ഗോള്‍ഡ്, കറുപ്പ് നിറങ്ങളില്‍ 9,990 രൂപക്ക് ഈ മോഡല്‍ ലഭ്യമാകും.
‘മനോഹരമായ ഡിസൈനിനൊപ്പം മികച്ച ഫോട്ടോഗ്രഫി അനുഭവം ആരാധകര്‍ക്കും ഉപഭോക്താക്കള്‍ക്കും നല്‍കുന്നതില്‍ഞങ്ങള്‍ ഏറെ ശ്രദ്ധ നല്‍കുന്നു. ഇന്ത്യന്‍ വിപണിയിലെ സെല്‍ഫി ഇന്‍ഡസ്ട്രിയില്‍നിന്ന്, പ്രത്യേകിച്ച് ചെറുപ്പക്കാരില്‍നിന്ന് ഏറെ പ്രശംസ നേടുന്നവയാണ് ഞങ്ങളുടെ ഉത്പന്നങ്ങള്‍. എഐ ബ്യൂട്ടി ടെക്‌നോളജി ഉപയോഗിക്കുന്നതും, കരുത്താര്‍ന്ന പ്രകടനമുള്ളതുമായ ഓപ്പോഎ71(3ജിബി)  അവതരിപ്പിക്കുന്നതില്‍ ഏറെ ശ്രദ്ധ നല്‍കുന്നത് വഴി, ഞങ്ങളുടെ സെല്‍ഫി യാത്രയില്‍ഒരു പടി കൂടി മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്, വില്‍യാങ്ങ്, ബ്രാന്‍ഡ് ഡയറക്ടര്‍, ഓപ്പോ ഇന്ത്യ പറഞ്ഞു.
ബില്‍റ്റ് – ഇന്‍ഐഐ ടെക്‌നോളജി, നിങ്ങളുടെ പേഴ്‌സണല്‍ ഇമേജ് കണ്‍സള്‍ട്ടന്റ്, 200 ല്‍ അധികം മുഖ സവിശേഷതകളെ ക്യാപ്ചര്‍ ചെയ്യുകയും, മുഖം തിരിച്ചറിയുന്നത് കൂടുതല്‍ കൃത്യതയുള്ളതാക്കുകയും, ബ്യൂട്ടി റിടച്ചിങ്ങ് കൂടുതല്‍ മനോഹരവുമാക്കും. സ്മൂത്തായ പ്രൊസസ്സിംഗ് വേഗത നല്‍കുകയും, ബാറ്ററി ചാര്‍ജ്ജ് ലാഭിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയ സ്‌നാപ് ഡ്രാഗണ്‍ പ്രൊസസ്സറില്‍ 8 GHz ക്ലോക്കുള്ള എട്ട് 64-ബിറ്റ് പ്രൊസസ്സിങ്ങ് കോറുകളാണുള്ളത്. ഇത് ഒരേ സമയം കൂടുതല്‍ ആപ്പുകള്‍പ്രവര്‍ത്തിക്കാന്‍അനുവദിക്കുകയും, ആപ്പുകളിലേക്ക് കൂടുതല്‍സ്മൂത്തായ മാറ്റം സാധ്യമാക്കുകയും ചെയ്യുന്നു. ഒരു ആപ്പ് തുറക്കുന്നതിനുള്ള ശരാശരി സമയം 12.5% വേഗത കൂടുതലുള്ളതാണ് (*പരീക്ഷണ ഡാറ്റ ശരാശരിയില്‍). നിങ്ങള്‍ക്ക് കാലതാമസമില്ലാതെ ഗെയിമുകള്‍കളിക്കുകയും, വീഡിയോകള്‍കാണുകയും ചെയ്യാനാവും എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
സ്മാര്‍ട്ട് അരിതമെറ്റിക് ഒപ്ടിമൈസേഷനുമുള്ളതാണ്. ഇത് സെല്‍ഫികള്‍വര്‍ദ്ധിച്ച വിശദാംശങ്ങളോടെ കൂടുതല്‍യഥാര്‍ത്ഥവും സ്വഭാവികവുമാക്കും. അതേസമയം തന്നെ ഫ്രണ്ട് ക്യാമറയിലെ ബോക്കെ ഇഫക്ട് ഒരു അധിക പ്രവര്‍ത്തനവും ഇല്ലാതെ നിങ്ങളെ വേറിട്ട് കാണിക്കും. ഡിസൈനിനെ സംബന്ധിച്ച് എ71(3ജിബി) 5.2-ഇഞ്ച് എച്ഡി  സ്‌ക്രീനും, മിനുസമാര്‍ന്ന യൂണി-ബോഡിയും ഉള്ളതാണ്. ആന്‍ഡ്രോയിഡ്  7.1  നെ അടിസ്ഥാനമാക്കിയ കളര്‍ ഒഎസ് 3.2, സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം നല്‍കുന്നു
Related News