Sunday
16 Dec 2018

പ്രതിപക്ഷ ബഹളം: നിയമസഭ പിരിഞ്ഞു

By: Web Desk | Friday 7 December 2018 9:41 AM IST

തിരുവനന്തപുരം:

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ സസ്‌പെന്‍ഡ് ചെയ്ത് 17 മിനിറ്റ് കൊണ്ട് നിയമസഭ പിരിഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിവരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇന്നും സഭയില്‍ ബഹളം. സമ്മേളനം തുടങ്ങിയതുമുതല്‍ സീറ്റില്‍ നിന്നും ഇറങ്ങി പ്രതിപക്ഷം ബഹളം ആരംഭിച്ചു. പ്രതിപക്ഷാംഗങ്ങളോട് സീറ്റിലേക്ക് മടങ്ങാന്‍ സ്പീക്കര്‍ ആവര്‍ത്തിച്ചു നടത്തിയ അഭ്യര്‍ത്ഥന പ്രതിപക്ഷം സ്വീകരിച്ചില്ല. ഇതേതുടര്‍ന്ന്, മറ്റു നടപടികളിലേക്കൊന്നും കടക്കാതെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.