Tuesday
11 Dec 2018

ഓപ്ര വിന്‍ഫ്രിക്ക് അമേരിക്കയിലെ ആദ്യവനിത പ്രസിഡന്‍റാകാന്‍ കഴിയുമോ?

By: Web Desk | Wednesday 10 January 2018 3:31 PM IST

പ്രശസ്ത അവതാരകയും മാധ്യമ ഉടമയുമായ ഓപ്ര വിന്‍ഫ്രി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. തിങ്കളാഴ്ച ഹോളിവുഡില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങില്‍ വിന്‍ഫ്രി നടത്തിയ പ്രസംഗമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. നിലവിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തയായ എതിരാളിയായി ഓപ്ര വിന്‍ഫ്രി രംഗത്തെത്തുമെന്ന വിലയിരുത്തലിലേയ്ക്കാണ് ജനങ്ങളെ ഇപ്പോള്‍ നയിച്ചിരിക്കുന്നത്.

ലൈംഗിക പീഡന, ചൂഷണ അനുഭവങ്ങള്‍ തുറന്നുപറയുന്ന മീ ടു കാംപെയിനെയും തുറന്നുപറച്ചിലുകള്‍ നടത്തിയ എല്ലാ സ്ത്രീകളേയും പ്രശംസിച്ചുകൊണ്ടുമായിരുന്നു ഓപ്ര വിന്‍ഫ്രിയുടെ പ്രസംഗം തുടക്കമിച്ചത്. ഈ ഒരൊറ്റ പ്രസംഗം നിറഞ്ഞ സദസിനെ ഏറെ വൈകാരികമാക്കിയെന്നായിരുന്നു യുഎസിലെ പല പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. “ഓപ്ര ഫോര്‍ പ്രസിഡന്‍റ്’ എന്ന തരത്തിലുള്ള ഹാഷ്ടാഗ് കാംപെയ്നുകളും ഇതിനോടകം സജീവമായി.

അതേസമയം, ഓപ്ര വിന്‍ഫ്രി അമേരിക്കന്‍ പ്രസിഡന്റാകില്ലെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. തനിക്ക് വിന്‍ഫ്രിയെ നന്നായി അറിയാമെന്നും അവര്‍ അത്തരമൊരു കാര്യത്തിന് മുതിരില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. മാത്രമല്ല വിന്‍ഫ്രി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് ‘അടികൊള്ളു’മെന്നും തമാശ രൂപേണ ട്രംപ് പറഞ്ഞു. ഇക്കാര്യങ്ങളെക്കുറിച്ചൊന്നും പ്രതികരിക്കാന്‍ വിന്‍ഫ്രി ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Photo Courtesy: The Telegraph
Related News