Wednesday
17 Oct 2018

അമലാപോളിന് വിദേശ മലയാളി ഭര്‍ത്താവ്

By: Web Desk | Thursday 11 October 2018 5:55 PM IST

പല്ലിശേരി

  പല്ലിശേരി

പ്രശസ്ത നായികനടി അമലാപോള്‍ വീണ്ടും വിവാഹിതയാകുന്നു. അമേരിക്കയില്‍ താമസിക്കുന്ന ഒരാളാണ് ഭര്‍ത്താവായി വരുന്നതെന്നാണ് അമലയുമായി അടുത്തുള്ള കേന്ദ്രങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

ആദ്യ വിവാഹം കഴിഞ്ഞ് മധുവിധു തീരും മുമ്പേതന്നെ ആ ദാമ്പത്യ ബന്ധം വേര്‍പെട്ടു. പെട്ടന്നുണ്ടായ ആകര്‍ഷണത്തില്‍ വീണത് കൊണ്ട് ഇരുവര്‍ക്കും പരസ്പരം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്താണ് അവരുടെ ദാമ്പത്തിക ബന്ധത്തില്‍ ഉണ്ടായതെന്ന് ഇനിയും ഇവര്‍ തുറന്നു പറഞ്ഞിട്ടില്ല. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതല്ല ഇരുവരം പറഞ്ഞത്. അത് മൂന്നാമതൊരാള്‍ അറിയാന്‍ പാടില്ല എന്നവര്‍ വേര്‍പിരിയുമ്പോഴും തീരുമാനിച്ചു.

വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം അമലപോള്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ എങ്ങനെ വേണമെങ്കിലും അഭിനയിക്കാന്‍ തയ്യാറായി. പ്രേക്ഷകര്‍ ഒരിക്കല്‍ പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ അമലാപോള്‍ അഭിനയിച്ചാല്‍ അത്ഭുതപ്പെടാനില്ല.

കച്ചവട സിനിമപോലെതന്നെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് അവാര്‍ഡ് സിനിമക്കു വേണ്ടിയും അഭിനയിക്കുന്നത്. ഏതുതരം സിനിമയില്‍ അഭിനയിച്ചാലും അതില്‍ നായിക എന്ന നിലയില്‍ പ്രാധാന്യമുള്ള രീതിയിലായിരിക്കണം കഥാപാത്രമെന്നും അമലാപോളിന് നിര്‍ബന്ധമുണ്ട്. ഇക്കാര്യം തന്നെ ബുക്ക് ചെയ്യാന്‍ വരുന്നവരോട് തുറന്നു പറയാനും അമലക്കു മടിയില്ല.

മലയാള സിനിമയില്‍ അമലക്ക് അവസരങ്ങള്‍ കുറവാണെങ്കിലും തമിഴിലും തെലുങ്കിലും ഏറെ സിനിമകള്‍ ഉണ്ട്. തമിഴില്‍ ഈയിടെ റിലീസ് ചെയ്ത ‘രാക്ഷസ്സന്‍ ‘ എന്ന ചിത്രം അമലയുടെ ജീവിതിത്തില്‍ വഴിതിരിവാണ്. രാം കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘രാക്ഷസ്സന്‍’ മികച്ച് ഉള്ളടക്കമുള്ള സിനിമയാണ്.

ആരാധകരെ ഞെട്ടിക്കുന്ന രീതിയില്‍ ലൈംഗിക പ്രദര്‍ശനം നടത്തി അമല അഭിനയിക്കുന്നത് ഏറ്റവും പുതിയ സിനിമയാണ് ‘ആടൈ’. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് നടന്‍ വെങ്കട് പ്രഭുവും നടന്‍ റാണയുമാണ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ റിലീസ് ചെയ്തത്.

അര്‍ദ്ധ നഗ്നയായ അമലാപോളിന്റെ ഈ പോസ്റ്റര്‍ മണിക്കൂറുകള്‍ കൊണ്ട് വൈറലായി കഴിഞ്ഞു. സ്ത്രീ പ്രാമുഖ്യമാര്‍ന്നതാണ് ‘ആടൈ’ യുടെ പ്രമേയം.

കഥകേട്ടമാത്രയില്‍ തന്നെ അമല ചാടി വീണു. ഈ സിനിമക്ക് വേണ്ടി മറ്റു സിനിമകള്‍ നഷ്ടപ്പെടുത്താനും തീരുമാനിച്ചു. ‘ആടൈ’ ദേശീയതലത്തില്‍ മികച്ച അഭിനയത്രിക്കുള്ള പുരസ്‌കാര മത്സരത്തില്‍ ഉണ്ടാകുമെന്നും അമല ഉറച്ച് വിശ്വസിക്കുന്നു. മികച്ച അഭിനയത്രി എന്ന പേര് ‘ആടൈ’ യിലൂടെ കരസ്ഥമാക്കാനാണ് അമലാപോളിന്റെ ആഗ്രഹം.
‘മേയാത മാന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ദേയമായ രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ‘ആടൈ’ വിജിസുബ്രമണ്യനാണ് നിര്‍മ്മിക്കുന്നത്.

അടുത്ത വര്‍ഷത്തിനുള്ളില്‍ നല്ല സിനിമകളില്‍ അഭിനയിച്ച് കൂടുതല്‍ പേരെടുത്ത് വിവാഹിതയാകാനാണ് അമലാപോളിന്റെ ആഗ്രഹം. വളരെ രഹസ്യമാക്കി വച്ചിരിക്കുന്ന വിവാഹ വാര്‍ത്ത ഏതെങ്കിലും രീതിയില്‍ പുറത്ത് വന്നാല്‍ തത്ക്കാലം ‘അത്’ നിഷേധിക്കാന്‍ തന്നെയാണ് അമലാപോളിന്റെ തീരുമാനം.