Thursday
22 Feb 2018

പി സി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ മാനഹാനിയുണ്ടാക്കിയെന്ന് നടി

By: Web Desk | Saturday 9 September 2017 4:41 PM IST

കൊച്ചി:

പി സി ജോര്‍ജ്ജ് ഉന്നയിച്ച പരാമര്‍ശങ്ങള്‍ മാനഹാനിയുണ്ടാക്കിയതായി ആക്രമിക്കപ്പെട്ട നടി. പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജിന്റെ പരാമര്‍ങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയമുണ്ടാക്കിയതായി നടി നെടുമ്പാശ്ശേരി പൊലീസിന് മൊഴി നല്‍കി. സിഐ നടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു. നടി ക്രൂരമായ പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി? ഏത് ആശുപത്രിയില്‍ നടി ചികിത്സതേടി എന്നെല്ലാമായിരുന്നു പി സി ജോര്‍ജ്ജിന്റെ ആരോപണങ്ങള്‍

Related News