Friday
22 Jun 2018

പടയപ്പ വീണ്ടും എത്തി

By: Web Desk | Saturday 17 February 2018 3:01 PM IST

മൂന്നാർ: പടയപ്പ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ നാട്ടുകാർ ഭീതിയിൽ. മൂന്നാർ കന്നിമലയിൽ ഫുട്ബോൾ മൽസരം നടക്കുന്നതിനിടെ മൈതാനത്തേക്ക് അതിക്രമിച്ചു കയറിയാണു പടയപ്പ തന്റെ വരവ് അറിയിച്ചത് . മൂന്നാർ കാടുകളിലെ കാട്ടാനകളിൽ ഏറ്റവും തലയെടുപ്പും ഗാംഭീര്യവുമുള്ള പടയപ്പ ഇടയ്ക്കിടയ്ക്കു തന്റെ വിഹാരമേഖല വിട്ട് അ‍ജ്ഞാത വാസത്തിനു പോവുന്ന പതിവുണ്ട്.

ഇവൻ പരിസ്ഥിതി പ്രവർത്തകർക്കും ആനപ്രേമികൾക്കും നാട്ടുകാർക്കും ചിരപരിചിതനാണ്. ഈ മേഖലയിൽ മറ്റു കാട്ടാനകളുടെ നേതാവായ ഇവനു രജനീകാന്തിന്റെ പടയപ്പ എന്ന സിനിമ ഇറങ്ങിയതോടെയാണു ഈ പേരു വീണത്.

2016ൽ മുങ്ങിയ പടയപ്പയെ ഏറെ നാൾ കാണാതായതോടെ മൂന്നാറിലെ ആനപ്രേമികൾ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നത്.

ആക്രമണ സ്വഭാവം തീരെയില്ലാത്ത സൗമ്യനായ പടയപ്പ ഇതുവരെ ആരെയും ഉപദ്രവിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തതായി അറിവില്ല.

Related News