Sunday
19 Aug 2018

പടയൊരുക്കം ജാഥയുടെ സമാപനം ഡിസംബര്‍ 14ന്

By: Web Desk | Thursday 7 December 2017 4:55 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപനം ഡിസംബര്‍ 14ന്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു ഡിസംബര്‍ ഒന്നിനു നിശ്ചയിച്ചിരുന്ന സമാപന സമ്മേളനം മാറ്റി വയ്ക്കുകയായിരുന്നു. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് പടയൊരുക്കത്തിന്‍റെ സമാപന സമ്മേളനം നേരത്തെ നിശ്ചയിച്ചിരുന്നത്.

പടയൊരുക്കത്തിന്‍റെ സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. 14ന് കേരളത്തില്‍ എത്തുന്ന രാഹുല്‍ വിഴിഞ്ഞം, പൂന്തുറ മേഖലകളിലെ ചുഴലിക്കാറ്റ് ദുരിതബാധിതരെ സന്ദര്‍ശിക്കും.