Saturday
16 Dec 2017

സോളാര്‍ കേസന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് ആശങ്കയില്ല: ചെന്നിത്തല

By: Web Desk | Friday 3 November 2017 1:45 PM IST

കണ്ണൂർ:സോളാര്‍ കേസന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് ആശങ്കയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു ഡി എഫിന്റെ പടയൊരുക്കം ജാഥയുടെ ഭാഗമായി കണ്ണൂരിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. സി പി എമ്മിന്റെ അജണ്ട മാത്രമാണ് സോളാര്‍ കേസ്. കേരളത്തില്‍ നിരവധി കമ്മീഷന് റിപ്പോര്‍ട്ട് മുമ്പ് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വരെ മുഖ്യമന്ത്രി നേരിട്ട് ഒരു റിപ്പോര്‍ട്ടിനെ കുറിച്ച് പത്രസമ്മേളനം വിളിച്ച്‌ വ്യക്തമാക്കുന്നത് ആദ്യമായാണ്.

അധികാര ദുര്‍വിനിയോഗം നടത്തിയെന്ന സിപിഐ ജനറല്‍ സെക്രട്ടറി സുധാകർ റെഡ്ഡിയുടെ വിമര്‍ശനത്തിന് മന്ത്രി തോമസ് ചാണ്ടിയുടെ മറുപടി അങ്ങയേറ്റം അപലപനീയമാണ്. അഴിമതിരഹിതനായ ജനപ്രിയ നേതാവാണ് സുധാകര്‍ റെഡ്ഡി. അത്തരൊത്തിലൊരു വ്യക്തിയോടാണ് അഴിമതി നടത്തിയത് സുധാകര്‍ റെഡ്ഡി തന്നെയാകുമെന്ന് തോമസ് ചാണ്ടി പറഞ്ഞിരിക്കുന്നത്. ഐ എസ് പോലുള്ള ഭീകരസംഘടനയിലേക്ക് യുവാക്കള്‍ പോകുന്നത് തടയാന്‍ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉണർന്ന് പ്രവര്‍ത്തിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.