Tuesday
20 Nov 2018

നെൽകൃഷി വ്യാപനത്തിലും അരി ഉത്പാദനത്തിലും സംസ്ഥാനത്തു വർദ്ധന

By: Web Desk | Wednesday 12 September 2018 12:03 PM IST

കൊച്ചി :നെൽകൃഷിക്ക് പകരം വിനോദം വിളമ്പണമെന്ന് വാദങ്ങൾ ഉയരുമ്പോൾ  നെൽകൃഷി വ്യാപനത്തിലും അരി ഉത്പാദനത്തിലും സംസ്ഥാനത്തു വർദ്ധനവെന്ന്കണക്കുകൾ തെളിയിക്കുന്നു. 1960-61ല്‍ 10,68,000 ടണ്‍ അരി ഉല്‍പ്പാദിപ്പിച്ചിരുന്ന കേരളത്തില്‍ 2015-16 വര്‍ഷത്തില്‍ ല്‍ 5,58,000 ടണ്‍ മാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്. 1960-61ല്‍ ഇന്ത്യയുടെ മൊത്തം അരി ഉല്‍പ്പാദനത്തില്‍ കേരളത്തിനുണ്ടായ മൂന്നു ശതമാനം പങ്ക് 2015-16ല്‍ 0.5 ശതമാനമായി ചുരുങ്ങി. 1960-61നെ അപേക്ഷിച്ച് 1970കളുടെ ആദ്യപകുതിയില്‍ അരിയുടെ ഉല്‍പ്പാദനത്തില്‍ വര്‍ധനയുണ്ടായി. പിന്നീടിങ്ങോട്ട് ഓരോ വര്‍ഷവും ഉല്‍പ്പാദനം കുറഞ്ഞുവരികയാണെന്നും കേരളം പിറവിയിലെ അറുപതുവര്‍ഷം  ആഘോഷിച്ച വേളയില്‍ പുറത്തുവിട്ട കണക്കുകളില്‍ സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയത്. ഈ ഒരു കുറവിന്‍റെ പ്രവണതയില്‍  ആണ് ഇക്കുറി മാറ്റം വന്നിരിക്കുന്നത്. കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍2 തന്റെ ഫേസ് ബുക്ക് പേജിൽ കൃഷി വിരോധികൾക്കുള്ള മറുപടി കുറിച്ചിട്ടുണ്ട് 2 017-18 സാമ്പത്തിക വർഷത്തിൽ 2.20 ഹെക്ടറിൽ നെൽകൃഷി നടന്നു . 2016-17 ൽ ഇത് 1.71 ലക്ഷം ഹെക്ടർ ആയിരുന്നുവെന്നും സുനില്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു .

അരി ഉത്പാദനം ആറുലക്ഷത്തി പതിനേഴായിരം (617260 ) ടണ്‍ എന്ന അതിശയകരമായ നിലയിൽ എത്തി . പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ആണ് അരിയുല്പാദനം ആറ് ലക്ഷം ടണ്‍ കടക്കുന്നത് . തരിശു കിടന്ന 90000 ഹെക്ടറിൽ 39000 ഹെക്ടറിൽ പുതിയതായി വീണ്ടും കൃഷി ഇറക്കാൻ സാധിച്ചതും . ഒരുപൂ കൃഷിയിടങ്ങളിൽ ഇരിപ്പൂ കൃഷി ഇറക്കിയും കരനെൽ കൃഷി നടത്തിയതുമാണ് വർദ്ധനവിന് കാരണമായത്‌. വൻകിട മില്ലുകളുടെ ചൂഷണം ഒഴിവാക്കാൻ കേരളത്തിൽ 417 മിനി മില്ലുകളും , 17 പ്രോസസിംഗ് യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട് .
മൂന്ന് വർഷം കൊണ്ട് 3 ലക്ഷം ഹെക്ടറിൽ നെൽകൃഷി ഇറക്കാൻ ആണ് ലക്ഷ്യമിടുന്നത്-മന്ത്രി പറഞ്ഞു ..