Thursday
22 Feb 2018

ജൈവനെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം ഉദ്ഘാടനം

By: Web Desk | Monday 5 February 2018 10:15 PM IST

ചടയമംഗലം: സിപിഐ 23ാം പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ ഭക്ഷണത്തിനായി നിലമേല്‍ പഞ്ചായത്തില്‍ നടത്തിയ ജൈവനെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്തു. പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായി സിപിഐ നടത്തുന്ന ജൈവകൃഷി പുതിയ ഒരു കാര്‍ഷിക സംസ്‌കാരത്തിനു നാട്ടില്‍ വഴിവയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. പല തരിശുനിലങ്ങളുടെ ഭാഗങ്ങളും കൃഷിക്കായി പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ ബാക്കി സ്ഥലങ്ങള്‍ ഭൂഉടമകള്‍ സ്വമേധയായി കൃഷിയ്ക്കായി തയ്യാറാക്കി വരുന്ന താഴ്ചയാണ് പലയിടത്തും കാണുന്നത് എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. എം സജീവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍സി സെക്രട്ടറി എസ് ജയപ്രകാശ് സ്വാഗതം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഡോ. ആര്‍ ലതാദേവി, അഡ്വ. ആര്‍ ഗോപാലകൃഷ്ണപിള്ള, മണ്ഡലം സെക്രട്ടറി എസ് അഷ്‌റഫ്, ജില്ലാകൗണ്‍സില്‍ അംഗം ഹരി വി നായര്‍, എം ബാബുരാജന്‍, എം നസീര്‍, മാത്യുചെറിയാന്‍, വി പ്രഭാകരന്‍, സജീവ്, മുഹമ്മദ് സാലി, സജയന്‍, നസീര്‍, അരുണ്‍, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
പള്ളിമണ്‍ ലോക്കല്‍കമ്മിറ്റിലെ ജൈവപച്ചക്കറി ഉദ്ഘാടനം സിപിഐ മുഖത്തല മണ്ഡലം സെക്രട്ടറി സി പി പ്രദീപ് നിര്‍വ്വഹിച്ചു. ജില്ലാകൗണ്‍സില്‍ അംഗം കെ ദിനേശ്ബാബു, എ ജി രാധാകൃഷ്ണന്‍, ഫാമിമോന്‍, സിയാദ്, സരസ്വതിയമ്മ, മോഹനന്‍പിള്ള, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എല്‍സി സെക്രട്ടറി സി ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘാടകസമിതി കണ്‍വീനര്‍ പി ലാലി സ്വാഗതം പറഞ്ഞു.
നെടുമ്പന ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തിലുള്ളജൈവപച്ചക്കറി കൃഷി ഉദ്ഘാടനം മുഖത്തല മണ്ഡലം കമ്മിറ്റിയംഗം ബി സുധാകരന്‍നായര്‍ നിര്‍വ്വഹിച്ചു. കെ വി പ്രമോദ്, എസ് അജയകുമാര്‍, പി സി മണികണ്ഠന്‍പിള്ള, എല്‍ ജോര്‍ജ്ജ്, ജി സതീശന്‍, തരുണ്‍കുമാര്‍, രാമകൃഷ്ണപിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related News