Saturday
26 May 2018

പാഡ്മാന്‍; സംസ്കാരത്തെ ചോദ്യം ചെയ്യുന്നു: നിരോധനം

By: Web Desk | Sunday 11 February 2018 10:23 AM IST

അക്ഷയ് കുമാര്‍ നായകനാകുന്ന പാഡ്മാന് പാക്കിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തി. തങ്ങളുടെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന സിനിമകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ വിസമ്മതിച്ചത്.

“ഞങ്ങളുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിര് നില്‍ക്കുന്ന സിനിമകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല”- സെന്‍സര്‍ ബോര്‍ഡ് അംഗം ഇഷാഖ് അഹ്മദ് പറഞ്ഞു. സിനിമ കൈകാര്യം ചെയ്യുന്നത് വിവാദവിഷയമാണെന്നാരോപിച്ച്‌ സിനിമ കാണാന്‍ പഞ്ചാബ് ഫിലിം സെന്‍സര്‍ ബോര്‍ഡും തയ്യാറായില്ല. അവരും സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല.

ആര്‍ കല്‍ക്കി സംവിധാനം ചെയ്ത പാഡ്മാന്‍ സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട സിനിമയാണ്. കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡുകള്‍ നിര്‍മിച്ച തമിഴ്നാട്ടുക്കാരന്‍ അരുണാചലം മുരുഗാനന്ദം എന്നയാളുടെ കഥയാണ് സിനിമ പറയുന്നത്. അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ രാഥിക ആപ്തെ, സോനം കപൂര്‍ തുടങ്ങിയവരും വേഷമിടുന്നു.