Wednesday
20 Jun 2018

“പദ്മാവതി പദ്മാവത്” ആയി വരുന്നു, ജനുവരി 25 ന്

By: Web Desk | Sunday 7 January 2018 12:30 PM IST

ന്യൂ​ഡ​ല്‍​ഹി:

വിവാദങ്ങള്‍ക്കൊടുവില്‍ പദ്മാവതിയില്‍ നിന്നും പദ്മാവതായി വരുന്നു, ജനുവരി 25 ന്. പേരിലെ ഒരു ചെറിയ മാറ്റവുമായാണ് പദ്മാവത് വരുന്നത്. വി​വാ​ദ​കോ​ലാ​ഹ​ല​ങ്ങ​ള്‍​ക്കു ശേ​ഷം സെ​ന്‍​സ​ര്‍​ബോ​ര്‍​ഡ് അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് റി​ലീ​സ് ഡേറ്റ് പ്ര​ഖ്യാ​പി​ച്ച​ത്.

യു​എ (U/A) സ​ര്‍​ട്ടിഫി​ക്ക​റ്റാ​ണ് സെ​ന്‍​സ​ര്‍​ബോ​ര്‍​ഡ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സെ​ന്‍​സ​ര്‍​ബോ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ട മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ സം​വി​ധാ​യ​ക​ന്‍ തയ്യാറായതോടെയാണ് സി​നി​മ​യ്ക്കു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. സി​നി​മ​യു​ടെ പേ​ര് പ​ദ്മാ​വ​ത് എ​ന്നാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​തി​ല്‍ പ്ര​ധാ​ന നി​ബ​ന്ധ​ന.

ഏ​ക​ദേ​ശം 26 മാ​റ്റ​ങ്ങ​ളാണ് പ്ര​ത്യേ​ക സ​മി​തി നി​ര്‍​ദേ​ശി​ച്ച​ത്. ചി​ത്രം തു​ട​ങ്ങു​ന്ന​തി​നു മു​ന്‍​പു​ള്ള അ​റി​യി​പ്പി​ല്‍ ച​രി​ത്രം അ​തേ​പ​ടി പ​ക​ര്‍​ത്തി​യി​രി​ക്കുന്നുവെന്ന് കാ​ണി​ക്കാ​തി​രി​ക്കു​ക, സ​തി ആ​ചാ​ര​ത്തെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന രം​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക, ചി​ത്ര​ത്തി​ന്‍റെ പേ​ര് പ​ദ്മാ​വ​തി എ​ന്ന​തി​ല്‍ നി​ന്ന് പ​ദ്മാ​വ​ത് എ​ന്നാ​ക്കി മാ​റ്റു​ക, ഘൂ​മ​ര്‍ എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ലെ വ​ര്‍​ണ​ന​ക​ള്‍ ക​ഥാ​പാ​ത്ര​ത്തി​നു ചേ​ര്‍​ന്ന​താ​ക്കി മാ​റ്റു​ക, ച​രി​ത്ര​ത്തെ അ​ടി​യാ​ള​പ്പെ​ടു​ത്തു​ന്ന സ്ഥ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന രം​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് മു​ന്നോ​ട്ട് വ​ച്ച​തെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ത​ല​വ​ന്‍ പ്ര​സൂ​ണ്‍ ജോ​ഷി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Related News