Thursday
18 Jan 2018

“പത്മാവത്” രാജസ്ഥാനില്‍ റിലീസ് ചെയ്യില്ല; മുഖ്യമന്ത്രി

By: Web Desk | Tuesday 9 January 2018 12:01 PM IST

സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവത് രാജസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി വസുന്തര രാജെ.

റാണി പത്മിനിയുടെ രക്തസാക്ഷിത്വവും ആത്മത്യാഗവും എല്ലാവര്‍ക്കുമൊരു അബിമാനം ഉണര്‍ത്തുന്നതാണ്, മന്ത്രി മാധ്യമങ്ങളോട് പറ‍ഞ്ഞു.

പത്മിനി ചരിത്രത്തെക്കാള്‍ അപ്പുറമാണ്, മന്ത്രി പറ‍ഞ്ഞു. രാജസ്ഥാനില്‍ പത്മാവതിന്‍റെ റിലീസ് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്  ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പത്മാവത് ജനുവരി 25 ന് തീയ്യറ്ററുകളില‍്‍ റിലീസ് ചെയ്യും.