Monday
25 Sep 2017

പാക്കിസ്ഥാന്‍ മണ്ണില്‍ ക്രിക്കറ്റ് പുനര്‍ജനിക്കുന്നു

By: Web Desk | Wednesday 13 September 2017 11:30 AM IST

ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം പാക്കിസ്ഥാന്‍ മണ്ണില്‍ വീണ്ടും ക്രിക്കറ്റ്. ലോക ഇലവനിലൂടെ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് വരവ്. സമാധാനം എന്ന ആശയം മുന്‍നിറുത്തിയാകും ഇത്തവണ കളിക്കളത്തിലേക്കിറങ്ങുന്നത്. ഐസിസിയുടെ നേതൃത്വത്തിലാണ് വീണ്ടും ക്രിക്കറ്റ് കൊണ്ടുവരുന്നത്.

ഒരു പതിറ്റാണ്ടു മുൻപ്  ശ്രീലങ്കന്‍ ക്രിക്കറ്റ് കളിക്കാരുടെ നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ്ഭൂപടത്തില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കിയത്. പിന്നീട് ദേശീയ ടീമുകള്‍ക്ക് കളിക്കാന്‍ സുരക്ഷാ കാരണങ്ങളാല്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനെല്ലാം മാറ്റം സൃഷ്ടിക്കാന്‍ കൂടിയാണ് ലേക ഇലവന്‍ എത്തുന്നത്.  ഒരു ക്രിക്കറ്റ് പരമ്പരയ്ക്കു മാത്രമല്ല അതിനുമപ്പുറമുള്ള കാര്യത്തിനും കൂടിയാണ് ഞങ്ങള്‍ പാക്കിസ്ഥാനിലെത്തുന്നതെന്ന് ലോക ഇലവന്‍ ക്യാപ്റ്റന്‍ ഡു പ്ലെസി പറയുന്നു. ലാഹോറില്‍ മൂന്നു കളികള്‍ ഇലവന്‍ കളിക്കും.  ലോക ക്രിക്കറ്റില്‍ പാക്കിസ്ഥാന്റെ സ്ഥാനം ഒഴിച്ചുകൂടാനാവാത്തതാണ്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും മികച്ച ക്രിക്കറ്റ് വിപണികളിലൊന്നാണ് പാക്കിസ്ഥാന്‍. അതുകൊണ്ടുതന്നെ പാക്കിസ്ഥാനില്‍ ക്രിക്കറ്റ് വീണ്ടെടുക്കേണ്ടത് അത്യവശ്യമാണ്.

ദക്ഷിണാഫ്രിക്കന്‍ താരം മെഷീന്‍ ഹാഷിം അംല, ഓസ്‌ട്രേലിയന്‍ താരം ജോര്‍ജ് ബെയ്‌ലി, ഇംഗ്ലണ്ടിന്റെ പോള്‍ കോളിങ്വുഡ്, ബംഗ്ലാദേശിന്റെ തമീം ഇക്ബാല്‍, വെസ്റ്റിന്‍ഡീസ് താരം ഡാരന്‍ സമി തുടങ്ങിയവരാണ് ലോക ഇലവനിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ താരം മെഷീന്‍ ഹാഷിം അംല, ഓസ്‌ട്രേലിയന്‍ താരം ജോര്‍ജ് ബെയ്‌ലി, ഇംഗ്ലണ്ടിന്റെ പോള്‍ കോളിങ്വുഡ്, ബംഗ്ലാദേശിന്റെ തമീം ഇക്ബാല്‍, വെസ്റ്റിന്‍ഡീസ് താരം ഡാരന്‍ സമി തുടങ്ങിയവരാണ് ലോക ഇലവനിലുള്ളത്. സര്‍ഫാസ് അഹമ്മദ്, ഫഖര്‍ സമാന്‍, അഹ്മദ് ഷെഹ്‌സാദ്, ഷുഹൈബ് മാലിക്ക്, മുഹമ്മദ് അമീര്‍ തുടങ്ങിയവരാണ് പാക്കിസ്ഥാന്‍ ടീമിലുള്ളത്.