Sunday
18 Feb 2018

ജാതവിന്റെ വധശിക്ഷ; അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യ വീണ്ടും

By: Web Desk | Wednesday 13 September 2017 10:44 PM IST

ഹേഗ്‌: പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാതവിന്റെ വിടുതലിനായി ഇന്ത്യ വീണ്ടും ഇന്റര്‍നാഷണ്ല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഇന്ത്യയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനങ്ങള്‍ നടത്താനെന്നാരോപിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്കാരനായ കുല്‍ഭൂഷണ്‍ ജാതവിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
ഇന്ത്യന്‍ മുന്‍ നേവി ഉദ്യോഗസ്ഥനായ കുല്‍ഭൂഷണിന്റെ കാര്യത്തില്‍ നീതിപൂര്‍വ്വമായ വിധി ഉടനെയുണ്ടാകണമെന്നും വധശിക്ഷ റദ്ദാക്കണമെന്നും അന്താരാഷ്ട്ര കോടതിയ്ക്ക് (ഐസിജെ) സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
വിയന്ന കണ്‍വണ്‍ഷന്‍ വ്യവസ്ഥകള്‍ പാകിസ്ഥാന്‍ പൂര്‍ണമായും ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പുതിയ ഹര്‍ജി ഇന്ത്യ ഐസിജെയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.