Thursday
21 Jun 2018

പാലക്കാട് ജില്ലയില്‍ മഴക്ക് ശമനം

By: Web Desk | Tuesday 19 September 2017 12:03 PM IST

പാലക്കാട്: ചുരത്തില്‍ മണ്ണിടിഞ്ഞു വീണ് റോഡ് ഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി അട്ടപ്പാടിയില്‍ പൊതുമരാമത്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. റോഡിലേക്ക് വീണുകിടക്കുന്ന മരങ്ങളും കല്ലുകളും നീക്കം ചെയ്യുന്ന ആയാസകരമായ പ്രവൃത്തികളാണ് നടന്നുവരുന്നത്. പത്ത് ജെ സി ബികളും എട്ടു ലോറികളുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ അട്ടപ്പാടിയിലെത്തിയിരിക്കുന്നത്.