Tuesday
22 Jan 2019

പാലക്കാട്: യുവകലാസാഹിതി സാംസ്‌കാരിക യാത്ര  15, 16 തീയതികളില്‍ 

By: Web Desk | Friday 11 January 2019 8:58 PM IST

പാലക്കാട്: യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ നയിക്കുന്ന സാംസ്‌കാരിക യാത്ര പാലക്കാട് ജില്ലയില്‍ ജനുവരി 15, 16തീയതികളില്‍ പര്യടനം നടത്തും. 15ന് കാലത്ത് 9മണിക്ക് പട്ടാമ്പിയില്‍ എത്തുന്ന ജാഥ 9. 30ന് ചെർപ്പുളശ്ശേരിയിൽ ആദ്യസ്വീകരണം എറ്റുവാങ്ങുന്നതാണ്.

സ്വീകരണസമ്മേളനം വയലാര്‍ ശരത്ത് ചന്ദ്ര വർമ്മ  ഉത്ഘാടനം ചെയ്യും. തുടര്‍ന്നു 11മണിക്ക് മണ്ണാര്‍ക്കാട് കുമരംപുത്തൂരില്‍ സ്വീകരണം നടക്കും. മണ്ണാര്‍ക്കാട്ടെ നാടകപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. സ്വീകരണപരിപാടി സിനിമ നടന്‍ ചേര്‍ത്തല ജയന്‍ ഉത്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം 2 ന്് കല്ലടിക്കോട് നടക്കുന്ന സ്വീകരണം സാഹിത്യകാരന്‍ എ പി അഹമ്മദ്മാസ്റ്റര്‍ ഉത്ഘാടനം ചെയ്യും. വൈകുന്നേരം 4. 30ന് പാലക്കാട് രാപ്പാടിയില്‍ നടക്കുന്ന സമാപനം സിനിമ നടന്‍ വി കെ ശ്രീരാമന്‍ ഉത്ഘാടനം ചെയ്യും. സംസ്ഥാന കലോത്സവത്തിന് പങ്കെടുത്തു വിജയികളായവരെ ചടങ്ങില്‍ ആദരിക്കും. 16ന് രാവിലെ 9മണിക്ക്  വടക്കന്‍ ചേരിയില്‍ സ്വീകരണം ചേര്‍ത്തല ജയന്‍ ഉത്ഘാടനം ചെയ്യും
യാത്രയില്‍ ഇ എം സതീശന്‍, ടി യൂ ജോണ്‍സന്‍, ഗീതാനസീര്‍, കുരീപ്പുഴ ശ്രീകുമാര്‍, എ പി കുഞ്ഞാമു, വയലാര്‍ ശരത്ചന്ദ്രവര്മ, ശാരദ മോഹന്‍, ഒ കെ മുരളീകൃഷ്ണന്‍, കെ ബിനു, വത്സലന്‍ വാതുശേരി തുടങ്ങിയവര്‍ പങ്കളികളാണ്. വിവിധ സ്വീകരങ്ങളില്‍ പ്രൊഫെസ്സര് പി എ വാസുദേവന്‍, കെ പി എസ് പയ്യനെടം, ഫാദര്‍ തടത്തില്‍, ഭാരതി തമ്പുരാട്ടി, തുടങ്ങിയവര്‍ പങ്കെടുക്കും. യാത്രയില്‍ എം എം സചിന്ദ്രന്‍ രചിച്ചു ബാലുശേരി ഡയറക്റ്റ് ചെയ്ത ഇന്നലെ ചെയ്‌തോ രബദ്ധം എന്ന നാടകം ഉണ്ടാകും, നാടന്‍പാട്ടുകള്‍, മറ്റു കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കു മെന്ന് ജനറല്‍ കണ്‍വീനര്‍ എം സി ഗംഗാധരന്‍. ചെയര്‍മാന്‍ പി എ വാസുദേവന്‍ എന്നിവര്‍ അറിയിച്ചു.