Sunday
22 Oct 2017

പാലസ്തീന്‍ ; ഹമാസ് ,ഫത്തഹ് ഒന്നാകുന്നു

By: Web Desk | Friday 13 October 2017 1:19 PM IST

ഒരു ദശാബ്ദം നീണ്ട പിണക്കം മറന്ന് പാലസ്തീനിയന്‍ രാഷ്ട്രീയത്തിലെ ഇരു ഗ്രൂപ്പുകള്‍ ഒന്നാകുന്നു.
സ്വതന്ത്രപാലസ്തീനുവേണ്ടി പോരാടുന്ന  ഹമാസ് ,ഫത്തഹ് വിഭാഗങ്ങളാണ് ഈജിപ്തിലെ കെയ്‌റോയില്‍ ഐക്യത്തിനുള്ള ഉടമ്പടി ഒപ്പുവച്ചത്.

2011ല്‍ പരസ്പരം തീരുമാനിച്ച ഐക്യ ഉടമ്പടിയാണ് ഇപ്പോള്‍ അംഗീകരിച്ചത്. ഐക്യം തീരുമാനിച്ചെങ്കിലും അത് നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഈജിപ്തിനും ഗാസക്കും ഇടയിലെ റാഫ അതിര്‍ത്തി നവംബര്‍ ഒന്നുമുതല്‍ പാലസ്തീന്‍ അതോറിറ്റി യുടെ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ്‌സ് നിയന്ത്രിക്കുവാന്‍ ധാരണയായി. പാലസ്തീനിയന്‍ പ്രസിഡന്റ് പിഎ പ്രസിഡന്‌റ് മഹമൂദ് അബാസിന്റെ നിര്‍ദ്ദേശപ്രകാരം ഇരുഗ്രൂപ്പുകളും വ്യക്തമായ ഒരുഅവസാന ഒത്തുതീര്‍പ്പുണ്ടാകുംവരെ പിടിച്ചെടുക്കപ്പെട്ട പാലസ്തീന്‍ മേഖലകളിലേക്ക് തിരിച്ചുപോകില്ല. കിഴക്കന്‍ ജെറുശലേം ആസ്ഥാനമായി പാലസ്തീന്‍ എന്ന പരമാധികാരമുള്ള സ്വതന്ത്ര രാജ്യമെന്ന സ്വപ്നം നേടുന്നതാണ് പരമമായ ലക്ഷ്യം.

ഉടമ്പടിക്ക് സഹായിച്ച ഈജിപ്തിന് ഹമാസ് രാഷ്ട്രീയ കാര്യാലയ ഉപതലവന്‍ സലേ അല്‍ അറൗറി നന്ദി പറഞ്ഞു.പലസ്തീന്‍ വിഷയം ഈജിപ്റ്റിന്റെയും വിഷയമായിരുന്നു. പരസ്യമാക്കിയിട്ടില്ലെങ്കിലും ഉടമ്പടിപ്രകാരംരാഷ്ട്രതലവന്‍ ,നിയമസഭ,ദേശീയ.കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ ഒരുവര്‍ഷത്തിനകം നടപ്പാക്കണമെന്നാണ് വ്യവസ്ഥചെയ്യുന്നതെന്ന് സൂചനയുണ്ട്. ഹമാസ് ഫത്തഹ് വിഭാഗങ്ങള്‍ ചേര്‍ന്ന് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഗാസ മേഖലയിലെ ഭരണകമ്മിറ്റികള്‍ പിരിച്ചുവിടാന്‍ ഹമാസ് ഒരുമാസം മുമ്പ് തീരുമാനിച്ചിരുന്നു. അതോടൊപ്പം പാലസ്തീന്‍ അതോറിറ്റിനിയന്ത്രിക്കുന്ന വെസ്റ്റ് ബാങ്കിലെ അധികാരകേന്ദ്രങ്ങളോട് സഹകരിക്കാനുള്ള സമ്മതവും അറിയിച്ചിരുന്നു പി ഐ പ്രസിഡന്റ് റാമി ഹംദല്ല ഗാസമേഖലയില്‍ ഭരണപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഫത്തഹ് പാര്‍ട്ടിയുടെ പ്രസിഡന്റ് അബ്ബാസിനെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയശേഷം 2007മുതല്‍ ഹമാസ് ആണ് ഗാസയുടെ ശരിയായ നിയന്ത്രണം നടത്തുന്നത്. തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കാതിരുന്നതോടെ ഹമാസ് ഫത്തഹിനെ രക്തരൂഷിതമായ സംഘര്‍ഷങ്ങളിലൂടെ ഗാസയില്‍ നിന്നും പിന്മാറ്റിയിരുന്നു.
2006ല്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചശേഷം 2007ല്‍ സൗദിഅറേബ്യയിലും 2008ല്‍ യെമനിലും 20011ല്‍ ഈജിപ്തിലും 2012ല്‍ഖത്തറിലും 2014ല്‍ ഗാസയിലും നടന്ന ചര്‍ച്ചകള്‍ പരാജയമായിരുന്നു. ഇരുവിഭാഗങ്ങളുടെ സംഘര്‍ഷത്തിനിടയില്‍ സാധാരണജനങ്ങല്‍ ഏറെ ബുദ്ധിമുട്ടുന്നത് യുഎന്നില്‍പോലും ചര്‍ച്ചക്കുവിധേയമായിരുന്നു.

Related News