Friday
19 Jan 2018

പാ​ന​മ പേ​പ്പ​ർ: സി​ന്‍റ​ക്സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ 48 കോ​ടി ക​ണ്ടു​കെ​ട്ടി

By: Web Desk | Saturday 16 December 2017 9:13 AM IST

ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സി​ന്‍റ​ക്സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 48 കോ​ടി​യു​ടെ വ​സ്തു​വ​ക​ക​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു. പാ​ന​മ പേ​പ്പ​റി​നെ വി​ദേ​ശ​വി​നി​മ​യ ച​ട്ടം ലം​ഘി​ച്ചെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഫെ​മ നി​യ​മ​പ്ര​കാ​രം ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

സി​ന്‍റ​ക്സ് ഉ​ട​മ രാ​ഹു​ൽ പ​ട്ടേ​ൽ ബ്രി​ട്ടീ​ഷ് വി​ർ​ജി​ൻ ഐ​ല​ൻ​ഡി​ലെ ക​ന്പ​നി​യി​ലൂ​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ടു​ത്തെ​ന്നു ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി കു​ടി​വെ​ള്ള ടാ​ങ്കു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

2008ലാ​ണ് സി​ന്‍റ​ക്സ് ഉ​ട​മ അ​മ​രാം​ഗെ എ​ന്ന പേ​രി​ൽ ബ്രി​ട്ടി​ഷ് വി​ർ​ജി​ൻ ഐ​ല​ൻ​ഡി​ൽ ക​ന്പ​നി സ്ഥാ​പി​ച്ച​ത്. 2014ലെ ​മൊ​സാ​ക് ഫൊ​ൻ​സേ​ക രേ​ഖ​ക​ളി​ൽ അ​മ​രാം​ഗെ​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.