Saturday
23 Jun 2018

ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ ഇന്ത്യ ആയുധം വാങ്ങും

By: Web Desk | Monday 21 August 2017 5:50 PM IST

ഇന്ത്യ സഹസ്രകോടികളുടെ ആയുധവും പ്രതിരോധ സജ്ജീകരണവും വാങ്ങും ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ മാത്രം. പോര്‍ വിമാനങ്ങള്‍,പടക്കോപ്പുകള്‍,മുങ്ങികപ്പലുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിങ്ങനെ പ്രതിരോധരംഗത്തേക്ക് വലിയൊരു ഷോപ്പിംങ് ലിസ്റ്റാണ് ഇന്ത്യ തയ്യാറാക്കിയിരിക്കുന്നത്.എന്നാല്‍ ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഉപകരണ ഇറക്കുമതിക്കാരായ ഇന്ത്യ മുന്നോട്ടുവച്ചപുതിയ നിബന്ധനയാണ് ഏവരേയും ഞെട്ടിച്ചത്. എത്രവേണമെങ്കിലും വാങ്ങും പക്ഷേ അവ ഇന്ത്യയില്‍ നിര്‍മ്മിച്ചതാവണം. ജൂലൈയില്‍ മുങ്ങികപ്പലുകള്‍ സംബന്ധിച്ച കരാര്‍ മുതല്‍ ഇത്   പ്രാവര്‍ത്തികമാക്കി തുടങ്ങി. ഒരു ദശാബ്ദമെങ്കിലും നീളുന്ന കരാര്‍ ലഭിച്ചാല്‍ വിവിധോദ്ദേശ ഹെലികോപ്റ്ററുകളുടെ മുഖ്യനിര്‍മ്മാണ മേഖലയായി ഇന്ത്യയെ ഉയര്‍ത്താമെന്നാണ് പാന്തര്‍ ഹെലികോപ്റ്ററുകളുടെ നിര്‍മ്മാതാക്കളായ എയര്‍ ബസ് ഗ്രൂപ്പ് പറയുന്നത്.ഇപ്പോഴവ നിര്‍മ്മിക്കുന്നത് ഫ്രാന്‍സിലാണ്.എഫ്-16 യുദ്ധവിമാനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെക്‌നോളജിയുമായി ടെക്‌സാസ് വിട്ട് വരാമെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളായ ലൊഖീത് മാര്‍ട്ടിന്‍. അവര്‍ സ്വീഡിഷ് കമ്പനിയായ സാബ് ഗ്രിപ്പനുമായി ഏതാണ്ട് 1.5ലക്ഷം കോടിയുടെ ഓര്‍ഡറിന് മല്‍സരത്തിലാണ്. ജര്‍മ്മനിയുടെ തൈസെന്‍ ഗ്രൂപ്പ് മറൈന്‍ സിസ്റ്റംസ്, ഫ്രാന്‍സ് നേവല്‍ ഗ്രൂപ്പ് എന്നിവ ഒരുലക്ഷം കോടി വരുന്ന മുങ്ങികപ്പല്‍ നിര്‍മ്മാണ കരാറിനായി ശ്രമം നടത്തുകയാണ്.
2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്ന വാഗ്ദാനം പൂര്‍്ത്തീകരിക്കാനുള്ള ശ്രമത്തിലാണ് നരേന്ദ്രമോഡി സര്‍ക്കാര്‍. പ്രതിരോധമേഖലയില്‍ ചിലവിടുന്ന കോടികള്‍ക്ക് പകരം തൊഴില്‍അവസരമെന്ന നിലപാട് ഉറച്ചത് അങ്ങനെയാണ്.

Related News