Saturday
17 Nov 2018

ചില പപ്പായ സൂത്രങ്ങള്‍..

By: Web Desk | Wednesday 31 October 2018 10:46 PM IST

പപ്പായ കണ്ടിട്ടുണ്ടാകും നാമെല്ലാം. പുതിയ തലമുറയ്ക്ക പപ്പായയെ അത്ര പരിചയം പോരാ എന്ന് തോന്നുന്നു. നമ്മുടെ അടുക്കളപ്പുറത്തും പറമ്പിലും ഇപ്പോഴും പപ്പായയുടെ സാന്നിധ്യമുണ്ട്. നമ്മള്‍ ഗൗനിക്കാറില്ലെന്നു മാത്രം. പരമ്പരാഗത പച്ചമരുന്നായും ഒറ്റമൂലികളായും പപ്പായയെ ഉപയോഗിക്കാറുണ്ടെന്നറിയാമോ? പപ്പായയിലുളള ആന്റ്‌റി ഓക്‌സിഡന്റ് ബെക്‌സാന്റിന്‍ പ്രായസംബന്ധമായ മസില്‍ വേദനകള്‍ക്കും ബീറ്റാകരോട്ടിന്‍ ആസ്മക്കും വിറ്റാമിന്‍ കെ എല്ലുകളുടെ ആരോഗ്യത്തിനും ഉപയോഗിക്കുന്നു.

പഴമക്കാര്‍ക്കര്‍ക്ക് പപ്പായയെ അടുത്തറിയാമായിരുന്നു. അതിനാലാവണം ബീഫ് അടക്കമുളള റെഡ്മീറ്റിന്റെ ഒപ്പം പപ്പായ ചേര്‍ത്ത് കറി വയ്ക്കുന്നത്. ഇത് സുഗമമായ ദഹനത്തിന് സഹായിക്കുന്നു. കൂടാതെ പഴുത്ത പപ്പായയിലെ ഉയര്‍ന്ന ഫൈബര്‍ മലബന്ധത്തിനു പരിഹാരമാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്, ഫൈറ്റോ കെമിക്കല്‍സ് എന്നിവ ആര്‍ത്രൈറ്റിസ്, കാഴച്ചക്കുറവ്, കോളന്‍ കാന്‍സര്‍, പോസ്റ്റ് കാന്‍സര്‍ തുടങ്ങിയവയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. അടുക്കളമുറ്റത്ത് അല്പം സ്ഥലമുണ്ടെങ്കില്‍ പപ്പായയുടെ ഒരു വിത്ത് ഇട്ടേക്കു, വരും തലമുറക്ക് പ്രയോജനമാകട്ടെ.