Tuesday
19 Sep 2017

കാതിലണിയാം കടലാസുകവിത…

By: Web Desk | Monday 14 August 2017 2:52 PM IST

കാലം മാറുന്നതിനനുസരിച്ച് ഫാഷന്‍ രീതികളിലും വ്യത്യസ്തത പുലര്‍ത്തുന്നതാണ് യുവത്വത്തിന്റെ രീതി. യുവത്വത്തിന്റെ ഫാഷന്‍ ചിന്തകള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും പുതിയതും വ്യത്യസ്തവുമായ ഫാഷന്‍ രീതികള്‍ തിരഞ്ഞടുക്കുന്നതില്‍ യുവജനത അതീവ ശ്രദ്ധാലുക്കളാണ്. സുന്ദരിയായി ക്യാമ്പസില്‍ വിലസാന്‍ മോഹിക്കാത്ത പെണ്‍കുട്ടികളുണ്ടാവില്ല. ക്യാമ്പസിലെ താരമായിതിളങ്ങുന്നവരെല്ലാം പണംവാരിയെറിഞ്ഞു ചിലവാക്കുന്നവരെന്ന് കരുതിയെങ്കില്‍തെറ്റി. പണംചിലവഴിക്കുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തുന്നവരാണ് പുതുതലമുറ. ചിലവുകുറഞ്ഞ, ഇണങ്ങുന്ന ആഭരണങ്ങള്‍ സ്വയം നിര്‍മ്മിക്കുന്നതുവരെയെത്തി നില്‍ക്കുന്ന ഭാവനകള്‍.

Image result for paper earrings
പാഴായ വര്‍ണ്ണക്കടലാസുകളില്‍ നിന്നും ഇണങ്ങുന്നതും വസ്ത്രങ്ങള്‍ക്ക് യോജിച്ചതുമായ കമ്മലുകളാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം. ധരിക്കാന്‍ ഭാരംകുറഞ്ഞവയും ഏതുകാലാവസ്ഥയ്ക്കും ഇണങ്ങുന്നവയുമായ കാതണികള്‍ ചിലവുകുറഞ്ഞ രീതിയില്‍ വീട്ടില്‍വെച്ചു തന്നെ നിര്‍മ്മിക്കാവുന്നതുമാണ്. കുറച്ചു സമയവും അല്‍പ്പം ശ്രദ്ധയും മാത്രമാണ് ഇതിന് വേണ്ടത്.

Image result for paper earrings
പാഴായ കമ്മലുകളുടെ സ്വീക്കന്‍സ്, കല്ലുകള്‍ എന്നിവ സൂക്ഷിച്ചുവെച്ച് കൊളുത്തും സംഘടിപ്പിച്ചാല്‍ കലക്കന്‍ കമ്മല്‍ തയ്യാര്‍. കടലാസുകളെ ഭാവനയ്ക്കനുസരിച്ച് പൂക്കളുടെയോ ചിത്രശലഭങ്ങളുടെ രൂപത്തില്‍ നിര്‍മ്മിച്ച് അല്‍പം പശവെച്ചൊട്ടിച്ചാല്‍ കമ്മല്‍ റെഡി. ചില്ലറക്കാര്യമല്ല! ഇത്തരം കമ്മലുകളിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുന്നവരും കുറവല്ല. കടലാസു കമ്മലുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ വസ്തുക്കള്‍ ഇപ്പോള്‍വിപണിയില്‍ ലഭ്യമാണ്. പേപ്പര്‍, കൊളുത്ത് എന്നിവ നമ്മുടെ ഇഷ്ടത്തിനു തിരഞ്ഞെടുക്കാം. നമുക്കുതന്നെ വീട്ടിലിരുന്ന് നിര്‍മ്മിക്കുകയുമാവാം. സാധാരണ കമ്മലുകള്‍ നിര്‍മ്മിക്കുന്നതിന്റെ പകുതി ചെലവേ ഇതിനാകുന്നുള്ളു.

Image result for paper earringsകുടുംബശ്രീക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെപ്പേരാണ്ഇപ്പോള്‍ ഇത്തരം കമ്മലുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നത്. അപ്പോള്‍ ഇതിന്റെ വിറ്റുവരവ് മനസ്സിലായിക്കാണുമല്ലോ? കൂടുതല്‍ പുതുമയുള്ള കമ്മലുകള്‍ ആവശ്യക്കാരുടെ അഭിരുചിക്കനുസരിച്ച് നിര്‍മ്മിച്ചുകൊടുക്കുന്നവരും ഇപ്പോഴുണ്ട്. ഏതായാലും കടലാസുകാതണികള്‍ വിപണിയില്‍ സജീവമായിക്കഴിഞ്ഞു.