Tuesday
23 Jan 2018

2024ല്‍ ഒളിമ്പിക്സ് പാരീസില്‍; 2028ല്‍ ലോസ് ആഞ്ജലിസില്‍

By: Web Desk | Thursday 14 September 2017 8:51 AM IST

2024 ഒളിമ്പിക്സ് പാരീസിലും 28ലേത് ലോസ് ആഞ്ചല്‍സിലും നടക്കും. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് വേദികള്‍ തീരുമാനിച്ചത്. ചരിത്രത്തിൽ ഇതാദ്യമായാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി രണ്ട് വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.
പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോ, ലോസ് ആഞ്ജലിസ് മേയര്‍ എറിക് ഗാരറ്റ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
1900 ലും, 1924ലും ഫ്രഞ്ച് തലസ്ഥാനമായ പാരീസിലും, 1932ലും 1984ലും ലോസ് ആഞ്ജലിസിലും ഒളിമ്പിക്‌സ് നടന്നിരുന്നു. രണ്ട് വേദികളും ഒരുമിച്ച് പ്രഖ്യാപിക്കാന്‍ സാധിച്ചത് തന്‍റെ നേട്ടമായി കരുതുന്നുവെന്ന് ഐഒസി പ്രസിഡന്‍റ് തോമസ് ബാക് പറഞ്ഞു.

Related News