Wednesday
23 Jan 2019

നഗ്നതയില്ലെങ്കില്‍ ഒന്നുമില്ല, ഹോട്ടല്‍ പൂട്ടി

By: Web Desk | Friday 11 January 2019 2:02 PM IST

പാരീസ്: പാരീസിലെ ആദ്യ ഭക്ഷണശാല അടച്ചുപൂട്ടി. ഭക്ഷണം കഴിക്കാന്‍ ആളില്ലാത്തതിനാലാണ് ഭക്ഷണശാലക്ക് പൂട്ടു വീഴുന്നത്. ഒ നാച്ച്യുറല്‍ എന്നാണ് ഭക്ഷണശാലയുടെ പേര്.

2017 നവംബറിലാണ് ഒ നാച്ചുറല്‍ റെസ്റ്റൊറന്‍റ് പാരീസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മൈക്ക്, സ്റ്റീഫന്‍ എന്ന ഇരട്ട സഹോദരങ്ങളുടെ ആശയത്തിലാണ് നഗ്‌ന റെസ്റ്റൊറന്റ് ആരംഭിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരും റെസ്റ്റൊറന്‍റിലേക്ക് എത്താനില്ലാത്ത അവസ്ഥയാണ്.

ഈ ഭക്ഷണശാലയില്‍ എത്തിയാല്‍ ഏത് സമയവും നഗ്‌നരായി ഭക്ഷണം കഴിക്കാവുന്നതാണ്. ഇവിടെ എത്തിയാല്‍ ആദ്യം പോകുന്നത് കൈ കഴുകാനായി വാഷ് റൂമിലേക്കല്ല, പകരം ചെയ്ഞ്ച് റൂമിലേക്കാണ്. വസ്ത്രവും, മൊബൈലും, ക്യാമറയുമെല്ലാം ചെയ്ഞ്ച് റൂമിലെ ലോക്കറില്‍ വെക്കണം. പിന്നീടാണ് തീന്‍ മേശ്കകരികിലേക്ക് എത്തേണ്ടത്. ക്യാമറയും, മൊബൈല്‍ഫോണും റെസ്റ്റൊറന്റില്‍ ഉപയോഗിക്കാന്‍ അനുവാദമില്ല.

ഇവിടെ നിന്നും ലഭിക്കുന്ന ഒരു ചെരുപ്പ് മാത്രം ധരിച്ചാണ് ഭക്ഷണം കഴിക്കാനിരിക്കുന്നത്. എന്നാല്‍ റെസ്റ്റൊറന്റിലെ വെയ്റ്റര്‍മാര്‍ വസ്ത്രം ധരിച്ചാണ് ഭക്ഷണവുമായി വരുന്നത്.