Sunday
17 Dec 2017

ശശികലക്ക് അഞ്ചുദിവസ പരോള്‍

By: Web Desk | Friday 6 October 2017 2:06 PM IST

ശശികലക്ക് അഞ്ചുദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചു. അസുഖബാധിതനായി ചികില്‍സയിലുള്ള ഭര്‍ത്താവ് നടരാജനെ കാണുന്നതിനാണ് അടിയന്തരമായി അഞ്ചുദിവസ പരോള്‍ ബംഗളുരു പാരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ അനുവദിച്ചത്. നടരാജന്‍ രണ്ടു അവയവമാറ്റശസ്ത്രക്രിയക്ക് വിധേയനാവാനിരിക്കയാണ്. നടരാജന്‌റെ ചികില്‍സക്കായി 15 ദിവസത്തെ പരോള്‍ആണ് ശശികല ആവശ്യപ്പെട്ടിരുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പരോള്‍ അപേക്ഷ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശശികലയെ എഐഡിഎംകെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് പരോള്‍ അപേക്ഷക്ക് ഏറെ പ്രസക്തിയുണ്ടായിരുന്നു.