Thursday
20 Sep 2018

പാർവതിയോട് കട്ടക്കലിപ്പ്; ലൈക്കുകളുടെ നാല് ഇരട്ടി ഡിസ്‌ലൈക്കുമായി പുതിയ പാട്ട്

By: Web Desk | Monday 1 January 2018 11:41 AM IST

പൃഥ്വിരാജും പാർവതിയും പ്രധാന വേഷങ്ങളിലെത്തുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന് യുട്യൂബിൽ‌ ഡിസ്‌ലൈക്കിന്റെ പൂരം. എന്നു നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും പാർവ്വതിയും ഒന്നിക്കുന്ന പ്രണയ ചിത്രത്തിലെ ഈ പാട്ടിന് പതിനാറായിരം ഡിസ്‌ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്. എന്നാൽ ലൈക്കുകളുടെ എണ്ണം നാലായിരവും.

ബെന്നി ദയാലും മഞ്ജരിയും ചേർന്നാണ് ഇൗ ഡ്യുയറ്റ് പാടിയത്. ബി.കെ.ഹരിനാരായണന്റേതാണു വരികൾ. സംഗീതം ഷാൻ റഹ്മാനും.

പാട്ടിന്റെ ദൃശ്യങ്ങളും ഈണവും ഒരുപോലെ വേറിട്ടതാണ്. ബെന്നിയുടെയും മഞ്ജരിയുടെയും ശബ്ദത്തിന് ഇണങ്ങുന്ന ലുക്കിലാണ് പൃഥ്വിയും പാർവ്വതിയും പിന്നെ അവരുടെ ഡാൻസും. റോഷ്നി ദിനകർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അടുത്തിടെയുണ്ടായ വിവാദങ്ങളുടെ ബാക്കിപത്രമാണ് ഇൗ ഡിസ്‌ലൈക്കുകളെന്നാണ് സൂചന.