Wednesday
12 Dec 2018

മഥുരയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടിത്തം

By: Web Desk | Friday 26 January 2018 9:14 AM IST

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടിത്തം. മഥുര-കാസഞ്ച്​ പാസഞ്ചര്‍ ട്രെയിനിലാണ്​ തീപിടിത്തമുണ്ടായത്​.വ്യാഴാഴ്​ച രാത്രി ഏഴരയോടെ ​മഥുര റെയില്‍വേ ജങ്​ഷനിലെ ഒമ്ബതാം നമ്ബര്‍ പ്ലാറ്റ്​ഫോമിലേക്ക്​ നീങ്ങുന്നതിനിടെ ട്രെയിനിലെ നാലാം നമ്ബര്‍ ബോഗിക്ക്​ തീപിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ യാത്രക്കാര്‍ ആര്‍ പി എഫിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ ആര്‍ പി എഫ്​ ട്രെയിനിലെ മറ്റ്​ ബോഗികള്‍ മാറ്റി. ഇതുമുലം വന്‍ ദുരന്തമാണ്​ ഒഴിവായത്​. നാലാം നമ്ബര്‍ ബോഗിയില്‍ യാത്രക്കാര്‍ ഇല്ലാത്തതും തീവ്രത കുറച്ചു.​ ഷോര്‍ട്ട്​ സര്‍ക്യൂട്ടാണ്​ അപകടകാരണമെന്നാണ്​ പ്രാഥമിക നിഗമനം. സംഭവത്തെ സംബന്ധിച്ച്‌​ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

Related News